ചെന്നൈ: തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തമിഴ് സംസാരിക്കുന്ന ആളെന്ന് യുവതിയുടെ കുടുംബം.
ഗാര്‍ഡ് റൂമില്‍ കടന്നുകയറിയ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
കാക്കിപാന്റ് മാത്രം ധരിച്ച നന്നായി തമിഴ് സംസാരിക്കുന്ന ആളാണ് ആക്രമണം നടത്തിയത്. ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല.
നെഞ്ചിലും വയറിലുമൊക്കെ ചവിട്ടേറ്റത്തിനാല് എഴുന്നേറ്റ് നില്ക്കാന് പോലും കഴിയുന്നില്ല.
ജോലിസ്ഥലത്ത് സുരക്ഷയുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ഇതില്‍ പെയിന്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സ്വദേശിനിയായ യുവതിക്ക് നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം.