സലിംകുമാര്‍ ആദ്യമായി സിനിമയില്‍ മുഴുനീള വേഷം അവതരിപ്പിച്ച സിനിമയാണ് തെങ്കാശി പട്ടണം. ഈ സിനിമയെക്കുറിച്ച് പലപ്പോഴായി ഒരുപാട് വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നിതാണ്.
ചെറിയൊരു വേഷത്തിലേക്കാണ് സലിം കുമാറിനെ ഈ സിനിമയിലേക്കു വിളിക്കുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ മുഴുവനായും സലിം കുമാര്‍ അഭിനയിച്ചു.
തെങ്കാശി പട്ടണത്തിന്റെ അസോസിയേറ്റ് ആയിരുന്ന പിന്നീട് സംവിധായകനായ സതീഷ് മണര്‍കാട് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് മനസ് തുറന്നത്.
തെങ്കാശിപ്പട്ടണത്തില്‍ റാഫിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് ഞാനാണ്. ഇപ്പോഴും ആ സിനിമ ഹിറ്റാണ്. ടെലിവിഷനില്‍ ആ സിനിമ വന്നാല്‍ ആളുകള്‍ ഇപ്പോഴും ആസ്വദിച്ച് കാണുന്ന ചിത്രമാണ്. അതില്‍ ഒന്ന് രണ്ട് ചെറിയ വേഷം ചെയ്യാന്‍ വന്നതായിരുന്നു സലിം കുമാർ.
സലിം കുമാറിനോടുള്ള ഇഷ്ടം കൊണ്ട് വളരെ ചെറിയൊരു റോളിലേക്കാണ് വിളിക്കുന്നത്. പക്ഷേ ആ സിനിമയില്‍ മുഴുനീളം അദ്ദേഹമുണ്ട്. ഓരോ സീന്‍ എടുക്കുമ്പോഴും സലിം കുമാര്‍ അവിടെ ഉണ്ടായിരുന്നു. എങ്കില്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തിയാലോ എന്നു ഞങ്ങള്‍ ചിന്തിച്ചു.
സിനിമയിലെ പശുവിനൊപ്പമുള്ള സീന്‍ ആദ്യം പ്ലാന്‍ ചെയ്യുന്നത് ലാല്‍ സാറും കൂടിയായിരുന്നു. പിന്നീട് ചിത്രീകരിച്ച് വന്നപ്പോള്‍ ആ സാഹചര്യത്തിന് അനുസരിച്ച് ദിലീപും സലീം കുമാറും ആയി മാറിയത്.
ഏറ്റവും കൂടുതല്‍ ആളുകളെ ചിരിപ്പിച്ച രംഗമാണത്. രണ്ടോ മൂന്നോ രാത്രി കൊണ്ടാണ് അത് ചിത്രീകരിച്ചത്- സതീഷ് പറഞ്ഞു.