കഷ്ടപ്പാടിന്‍റെ കാലം..! കൊടും വരൾച്ചയിൽ പതിനായിരത്തിലേറെ തെങ്ങുകൾ നശിച്ചു; മുറിച്ചുനീക്കുന്നതിനുള്ള കൂലിനൽകാൻ പോലും കഴിയാതെ കർഷകർ

tengue-2ചിറ്റൂർ: താലൂക്കിൽ ഇത്തവണയുണ്ടായ കൊടുംവരൾച്ചയിൽ പതിനായിരത്തിലേറെ കായ്ഫലമുള്ള തെങ്ങുകൾ ഉണങ്ങി നശിച്ചു. കുറേ വർഷങ്ങളായി നെൽകൃഷിയിൽ വരുമാനം കുറഞ്ഞതോടെ കർഷകർ വ്യാപകതോതിൽ തെങ്ങുകൾ വച്ചിരുന്നു.

കഴിഞ്ഞ മൂന്നുവർഷമായി തെങ്ങിൽനിന്നു വരുമാനവും ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ വേനൽമഴ ലഭിക്കാത്തതി നാൽ കുളം, കൊക്കര്ണി, ജലസംഭരണികൾ വറ്റിവരണ്ടു. ഇതോടെ തെങ്ങളുകൾ പൂർണമായി ഉണങ്ങുകയായിരുന്നു. കുഴൽക്കിണറുകളിൽനിന്നും വൻതോതിൽ വെള്ളം ഉപയോഗിച്ചതും ഉണക്കത്തിനു കാരണമായി.

വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട, കിഴക്കൻ മഴനിഴൽ പ്രദേശങ്ങളിലാണ് തെങ്ങുകൾ വ്യാപകതോതിൽ ഉണങ്ങിനശിച്ചത്. നിലവിൽ നാളികേരത്തിനു കിലോയ്ക്കു 28 രൂപവരെ കർഷകർക്കു ലഭിക്കുന്നുണ്ടെങ്കിലും നാളികേരത്തിന്‍റെ വലിപ്പക്കുറവും തൂക്കവും കുറയുകയാണ്.കാറ്റടിച്ചാൽ നിലംപതിക്കാവുന്ന തരത്തിലുള്ള തെങ്ങുകൾ മുറിച്ചുനീക്കുന്നതിനുള്ള കൂലിനല്കാൻപോലും കഴിയാതെ മിക്ക കർഷകർ ദുരിതത്തിലാണ്.

തെങ്ങുകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരാണ് താലൂക്കിലുള്ളത്.സംസ്‌ഥാന സർക്കാരിന്റെ വരൾച്ചാദുരിതാശ്വാസ ധനസഹായപദ്ധതിയിൽ തെങ്ങുകൾ നശിച്ചവരുടെ കണക്കുകൾ ശേഖരിച്ച് നഷ്‌ടപരിഹാരത്തിനു വഴിയൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Related posts