വാടാനപ്പള്ളി: വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ഇന്ന് പുലർച്ചെ വീടിന് മുകളിൽ തെങ്ങ് വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. മകന്റെ ഭാര്യയും മൂന്നു വയസായ കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.വാടാനപ്പള്ളി ബീച്ച് മുസ്ലിം പള്ളിക്ക് സമീപം ബീച്ച് കോളനിയിലെ കുട്ടം പറന്പത്ത് ലക്ഷ്മിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് ലക്ഷ്മിയും മത്സ്യതൊഴിലാളിയുമായ മകൻ രാഗേഷിനും പരിക്കേറ്റു.
ലക്ഷ്മിക്ക് കാലിലും രാഗേഷിന് നെറ്റിയിലുമാണ് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നിന് അയൽവാസിയായ സുഗണന്റെ വീട്ട് മുറ്റത്തെ തെങ്ങ് കടലയൊടിഞ്ഞ് ലക്ഷ്മിയുടെ വീടിന് മുകളിൽ വീഴുകയായിരുന്നു.ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അമ്മിണിയും സമീപത്തെ മുറിയിലാണ് മകൻ രാഗേഷും ഗർഭിണിയായ ഭാര്യയും മൂന്ന് വയസായ കുഞ്ഞും ഉറങ്ങിയിരുന്നത്.വീട്ടുകാരുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. വിവരമറിഞ്ഞ് വാർഡ് മെന്പർ ശ്രീജിത്ത്, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി യിരുന്നു.