പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഇരുപ്രതികൾക്കും 50000 രൂപ പിഴയും വിധിച്ച് ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി ആർ.വി. വിനായക റാവുവാണ് വിധി പറഞ്ഞത്. വിധിയിൽ തൃപ്തിയില്ലെന്നും അപ്പീൽ പോകുമെന്നും അനീഷിന്റെ അച്ഛൻ.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ. സുരേഷ് കുമാർ (45) എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിഴത്തുക ഭാര്യ ഹരിതയ്ക്ക് നൽകണം.
2020 ഡിസംബർ 25ന് വൈകുന്നേരം ആറരയോടെയാണ് അനീഷിനെ (25) വെട്ടിക്കൊലപ്പെടുത്തിയത്. സാന്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സന്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ചു വിവാഹംചെയ്തതിനാണു വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.