തെന്മല: വന്യമൃഗങ്ങളില്‍ നിന്നും വളര്‍ത്ത് മൃഗങ്ങള്‍ക്ക് രക്ഷപെടണം എങ്കില്‍ കന്നുകാലികള്‍ അടക്കമുള്ളവയെ വളര്‍ത്തരുതെന്ന വിചിത്ര വാദം ഉന്നയിച്ചു വനപാലകര്‍.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തെന്മല പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് തൊഴിലാളി ക്ഷീര കര്‍ഷകനുമായ തങ്കവേലുവിന്റെ ഒരുമാസം പ്രായമുള്ള പശുകിടാവിനെ പുലി ആക്രമിച്ചു കൊന്നത്.
പ്രദേശത്ത് ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് പുലി ഇറങ്ങുകയും കന്നുകാലികളെ കൊല്ലുകയും ചെയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ തെന്മല വനപാലകരെ വിവരം അറിയിച്ചു.
എന്നാല്‍ ലഭിച്ച മറുപടി വിചിത്രമായിരുന്നു. വളർത്തു മൃഗങ്ങളെ അഴിച്ചു വിടരുത് എന്നും കന്നുകാലികളെ വളർത്താതിരിക്കാൻ ശ്രമിക്കണം എന്നുമാണ്.
ഒപ്പം തൊഴിലാളികൾ കന്നുകാളികളെ വളർത്തിരിക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റിനു കത്ത് നൽകും എന്നും വനപാലകർ അറിയിച്ചതോടെ നാട്ടുകാര്‍ ക്ഷുഭിതരായി.
തുടര്‍ന്ന് വാര്‍ഡ് അംഗം സിബില്‍ ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിച്ച നാട്ടുകാര്‍ പുലി കടിച്ചുകൊന്ന പശുകുട്ടിയുമായി തെന്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ എത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
വന്യമൃഗ ശല്യം മൂലം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം നല്കുന്നതില് അടക്കം വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതയും നാട്ടുകാര്‍ ആരോപിച്ചു.
പുലിയെ പിടിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണം എന്നും ഇനിയും വനം വകുപ്പ് ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സിബില്‍ ബാബു വനപലകര്‍ക്ക് മുന്നറിയിപ്പ് നല്കി.
അതേസമയം നാട്ടുകാരുടെ ആരോപണം ശരിയല്ലന്നാണ് വനം വകുപ്പിന്റെ വാദം. നഷ്ടപരിഹര തുകയടക്കം കൃത്യമായി നല്‍കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. തെന്മല പോലീസ് എത്തിയാണ് പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
ഇ