കൊല്ലം : വിനോദ സഞ്ചാരിക്കള്‍ക്ക് പരിസ്ഥിതി ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനായി തെന്മലയില് ഫൈവ് ഡി തീയറ്ററും നെടുമണ്ണൂര്‍ക്കടവില്‍ വാട്ടര്‍ തീം പാര്‍ക്കും ആരംഭിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. 77 ലക്ഷം രൂപ ചെലവിലാണ് ഫൈവ് ഡി തീയറ്റര്‍ നിര്‍മ്മിക്കുക. 3.2 കോടി ചെലവ് പ്രതീക്ഷിക്കുന്ന വാട്ടര്‍ തീം പാര്ക്കിന് ഉടന്‍ ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശെന്തുരുണി ഇക്കോ ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിയിരുന്നു അദ്ദേഹം.കുട്ടവഞ്ചി സവാരി, മുളം ചങ്ങാട യാത്ര, ബാംബു ഹട്ട്, പക്ഷി നിരീക്ഷണ ട്രക്കിംഗ് എന്നിവയാണ് പുതിയതായി തുടങ്ങിയ സംരംഭങ്ങള്‍. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പള്ളംവെട്ടി റിസര്‍വോയറിലാണ് കുട്ടവഞ്ചി സവാരിയും മുളം ചങ്ങാടത്തിലുള്ള യാത്രയും സജ്ജീകരിച്ചിട്ടുള്ളത്.
കളംകുന്ന് തുരുത്തിലാണ് മുള കൊണ്ടുള്ള കോട്ടേജ് നിര്മ്മിച്ചട്ടുള്ളത്. തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപമുള്ള കട്ടിളപ്പാറ പ്രദേശത്താണ് പക്ഷി നിരീക്ഷണത്തിനുള്ള പാക്കേജ് നടപ്പാക്കുന്നത്.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി അധ്യക്ഷത വഹിച്ചു.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലജ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സുനില്‍ ബാബു, കെ.ആര്. അനൂപ്, സുരേന്ദ്രകുമാര്‍, ശെന്തുരുണി എ. ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലം :വിനോദ സഞ്ചാരിക്കള്‍ക്ക് പരിസ്ഥിതി ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനായി തെന്മലയില് ഫൈവ് ഡി തീയറ്ററും നെടുമണ്ണൂര്‍ക്കടവില്‍ വാട്ടര്‍ തീം പാര്‍ക്കും ആരംഭിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു.
77 ലക്ഷം രൂപ ചെലവിലാണ് ഫൈവ് ഡി തീയറ്റര്‍ നിര്‍മ്മിക്കുക. 3.2 കോടി ചെലവ് പ്രതീക്ഷിക്കുന്ന വാട്ടര്‍ തീം പാര്ക്കിന് ഉടന്‍ ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശെന്തുരുണി ഇക്കോ ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിയിരുന്നു അദ്ദേഹം.
കുട്ടവഞ്ചി സവാരി, മുളം ചങ്ങാട യാത്ര, ബാംബു ഹട്ട്, പക്ഷി നിരീക്ഷണ ട്രക്കിംഗ് എന്നിവയാണ് പുതിയതായി തുടങ്ങിയ സംരംഭങ്ങള്‍. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പള്ളംവെട്ടി റിസര്‍വോയറിലാണ് കുട്ടവഞ്ചി സവാരിയും മുളം ചങ്ങാടത്തിലുള്ള യാത്രയും സജ്ജീകരിച്ചിട്ടുള്ളത്. കളംകുന്ന് തുരുത്തിലാണ് മുള കൊണ്ടുള്ള കോട്ടേജ് നിര്മ്മിച്ചട്ടുള്ളത്. തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപമുള്ള കട്ടിളപ്പാറ പ്രദേശത്താണ് പക്ഷി നിരീക്ഷണത്തിനുള്ള പാക്കേജ് നടപ്പാക്കുന്നത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി അധ്യക്ഷത വഹിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലജ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സുനില്‍ ബാബു, കെ.ആര്. അനൂപ്, സുരേന്ദ്രകുമാര്‍, ശെന്തുരുണി എ. ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.