നോംപെൻ: ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിൽ കണ്ടെത്തി. 300 കിലോഗ്രാം ഭാരമുള്ള ശുദ്ധജല തെരണ്ടിയാണിത്.
3.98 മീറ്റർ നീളവും 2.2 മീറ്റർ വീതിയുമുണ്ട്. മെക്കോംഗ് നദിയിൽനിന്ന് 12ന് ഒരു മീൻപിടിത്തക്കാരനാണ് ഇതിനെ പിടിച്ചത്.
ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ശുദ്ധജലമത്സ്യമാണിതെന്ന് ഒരു വിഭാഗം ഗവേഷകർ അവകാശപ്പെട്ടു.
2005ൽ തായ്ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാം ഭാരമുള്ള കാറ്റ്ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ റിക്കാർഡാണ് മറികടന്നത്.
നിരീക്ഷണത്തിനുള്ള ഉപകരണം ഘടിപ്പിച്ചശേഷം തെരണ്ടിയെ നദിയിലേക്കു തന്നെ തിരിച്ചുവിട്ടു.