ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ചു ദിവസം താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താപനിലയിൽ രണ്ടു മുതൽ നാല് ഡിഗ്രിയുടെ വരെ വർധനവുണ്ടാവും.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കുടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
സാധാരണയായി ഈ മാസങ്ങളിൽ അനുഭവപ്പെട്ടിരുന്ന താപനിലയേക്കാൾ കൂടുതൽ ഈ വർഷമുണ്ടാവുമെന്നായിരുന്നു പ്രവചനം.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, ഛത്തീസഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗത്തിനും മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
1901നുശേഷമുള്ള ഏറ്റവും വലിയ താപനിലയാണ് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അനുഭവപ്പെട്ടത്.