ചിയാന്‍ വിക്രമുമായുള്ള കൂട്ട് തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയതാണ്. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു. അന്നു വീടു വിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ട്.
സിനിമയിലെത്തിയ കാലം മുതല്ക്കുതന്നെ ഗോസിപ്പ് കോളങ്ങളിലുണ്ടായിരുന്നു. ശോഭനയുമായി ഡേറ്റിംഗിലാണ്. രോഹിണിക്കൊപ്പം ഡേറ്റിംഗിന് പോകുന്നു. എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ട്.
ആരോട് മിണ്ടിയാലും അത് ഡേറ്റിംഗാണ് എന്നാണു പറഞ്ഞിരുന്നത്.ആദ്യമൊക്കെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപ്പെടുമായിരുന്നു. പിന്നീടതു ശീലമായി.
ജോലിയുടെ ഭാഗമാണെല്ലോ.ഇപ്പോള്‍ ഭാര്യയോടു പറയും ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോഎന്ന്. അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെന്ന് അവള് മറുപടി പറയും.
-റഹ്മാന്