വ്യാ​ജ​ന്മാ​രെ ത​ട​യാ​ൻ റെ​യി​ൽ​വേ​യി​ൽ ഇ​നി തെ​ർ​മ​ൽ പ്രി​ന്‍റ​ർ ടി​ക്ക​റ്റു​ക​ൾ; ടി​ക്ക​റ്റ് വി​ത​ര​ണം ഇ​നി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മം

കൊ​ല്ലം: അ​ൺ​റി​സ​ർ​വ്ഡ് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ വ്യാ​ജ ടി​ക്ക​റ്റു​ക​ൾ ത​ട​യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം പ​രീ​ക്ഷി​ച്ച് റെ​യി​ൽ​വേ. നി​ല​വി​ലെ ടി​ക്ക​റ്റ് വി​ത​ര​ണം പ​രി​ഷ്ക​രി​ച്ച് തെ​ർ​മ​ൽ പ്രി​ന്‍റ​ർ വ​ഴി ടി​ക്ക​റ്റ് ന​ൽ​കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. ഇ​തു​വ​ഴി വ്യാ​ജ ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം തെ​ർ​മ​ൽ പ്രി​ന്‍റ​ർ വ​ഴി​യു​ള്ള അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും.നി​ല​വി​ൽ ഡോ​ട്ട് മാ​ട്രി​ക്സ് പ്രിന്‍റർ വ​ഴി​യു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് കൗ​ണ്ട​റു​ക​ൾ വ​ഴി ന​ൽ​കു​ന്ന​ത്. ഒ​രു ടി​ക്ക​റ്റ് ന​ൽ​കാ​ൻ വേ​ണ്ടു​ന്ന​ത് 20 സെ​ക്ക​ൻഡാ​ണ്.

എ​ന്നാ​ൽ തെ​ർ​മ​ൽ പ്രി​ന്‍റ​റി​ന് ടി​ക്ക​റ്റ് ന​ൽ​കാ​ൻ മൂ​ന്ന് സെ​ക്ക​ൻഡ് മാ​ത്രം മ​തി​യെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. മാ​ത്ര​മ​ല്ല ഇ​ത് വ​ഴി കൗ​ണ്ട​റു​ക​ളി​ൽ ടി​ക്ക​റ്റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും സാ​ധി​ക്കും. തെ​ർ​മ​ൽ പ്രി​ന്‍റ​റു​ക​ൾ ഹീ​റ്റ് സെ​ർ​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം ടി​ക്ക​റ്റു​ക​ൾ ഓ​രോ​ന്നി​നും പ്ര​ത്യേ​കം ക്യൂ​ആ​ർ കോ​ഡു​ക​ൾ ഉ​ണ്ടാ​കും.

ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ​ക്ക് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക​ത അ​നാ​യാ​സം പ​രി​ശോ​ധി​ക്കാ​നും ക​ഴി​യും.നി​ല​വി​ലെ സം​വി​ധാ​ന​ത്തി​ൽ ആ​യി​രം ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ ശേ​ഷം ഇം​പ്ര​ഷ​ൻ വാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ റി​ബ​ൺ കാ​ട്രി​ഡ്ജു​ക​ൾ മാ​റ്റു​ക​യും വേ​ണം. പ​ല​പ്പോ​ഴും ടി​ക്ക​റ്റു​ക​ളി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് തെ​ളി​ഞ്ഞ് കാ​ണാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

തെ​ർ​മ​ൽ പ്രി​ന്‍ററു​ക​ളി​ൽ കാ​ട്രി​ഡ്ജി​ന്‍റെ ആ​വ​ശ്യ​മി​ല്ല. അ​തു​വ​ഴി റെ​യി​ൽ​വേ​യ്ക്ക് സാ​മ്പ​ത്തി​ക​വും ലാ​ഭി​ക്കാം. സ​മീ​പ​കാ​ല​ത്ത് പ്രി​ന്‍റിം​ഗ് മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് റി​സ​ർ​വ് ചെ​യ്യാ​ത്ത ടി​ക്ക​റ്റു​ക​ളു​ടെ ഡ്യൂ​പ്ലി​ക്കേ​റ്റ് നി​ർ​മി​ച്ച് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ടി​ക്ക​റ്റു​ക​ൾ കൂ​ടു​ത​ലാ​യി ഇ​പ്പോ​ഴും പ്ര​ചാ​ര​ത്തി​ലു​ള്ള​ത്.

ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് തെ​ർ​മ​ൽ പ്രി​ന്‍റർ ടി​ക്ക​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലേ​യ്ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി മാ​റാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം റെ​യി​ൽ​വേ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ എ​ല്ലാ സോ​ൺ മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​ക്ക​ഴി​ഞ്ഞു.കെ​എ​സ്ആ​ർ ബം​ഗ​ളു​രു സി​റ്റി സ്റ്റേ​ഷ​നി​ലും സ​മീ​പ​ത്തെ കെ.​ആ​ർ.​പു​രം, സ​ർ എം. ​വി​ശ്വേ​ശ​ര​യ്യ ടെ​ർ​മി​ന​ൽ, യ​ശ്വ​ന്ത്പ​പു​ർ സ്റ്റേ​ഷ​നു​ക​ളി​ലും ഈ ​സം​വി​ധാ​നം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്നു.

ഈ ​ഡി​വി​ഷ​നി​ലെ എ​ല്ലാ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളും 2025 ഒ​ക്ടോ​ബ​റി​ന് മു​മ്പ് പു​തി​യ സം​വി​ധാ​ന​ത്തി​ലേ​യ്ക്ക് മാ​റും. ഇ​തേ കാ​ല​യ​ള​വി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ തി​ര​ക്കേ​റി​യ സ്റ്റേ​ഷ​നു​ക​ളി​ലും തെ​ർ​മ​ൽ പ്രിന്‍റ​ർ ടി​ക്ക​റ്റിം​ഗി​ലേ​യ്ക്ക് മാ​റാ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​ക്ക​റ്റ് വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വും വേ​ഗ​മാ​ർ​ന്ന​തും ആ​ക്കി മാ​റ്റാ​ൻ പു​തി​യ സം​വി​ധാ​നം വ​ഴി സാ​ധി​ക്കും.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment