കോഴിക്കോട് : തോരാമഴയത്തും പുതുവസ്ത്രങ്ങളൊരുക്കി തെരുവ് വിപണി. അവധി ദിവസമായ ഇന്നലെ മാനാഞ്ചിറ ഡിഡിഇ ഓഫീസിനു ചുറ്റും തെരുവുകച്ചവടം സജീവമായി. കുഞ്ഞുടുപ്പ്, പട്ടുപാവാട, സാരികള്‍, പാന്റുകള്‍ തുടങ്ങിയവയെല്ലാം കുറഞ്ഞവിലയിൽ ലഭ്യമാണ്.
എല്ലാ ഓണക്കാലത്തും തെരുവോരത്ത് വസ്ത്ര വിപണി സജീവമാകാറുണ്ട്. ഇത്തവണ മഴ വില്ലനായെത്തുന്നുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നല്ല കച്ചവടം നടക്കുന്നുണ്ടെന്നും വസ്ത്രങ്ങളിലെ പുതിയ ട്രെന്‍ഡ് വരെ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
കര്‍ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ളവരാണ് കച്ചവടക്കാരിലേറെയും. ഓണം അടുക്കുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ തെരുവ് വിപണിയിലെത്തും.