തെ​രു​വു​വി​ള​ക്കു​ക​ളി​ല്ല; അ​പ​ക​ട​ങ്ങ​ൾ പതിവായി അ​ങ്ക​മാ​ലി – മ​ണ്ണു​ത്തി ദേശീയപാത

കൊ​ട​ക​ര: അ​ങ്ക​മാ​ലി – മ​ണ്ണു​ത്തി നാ​ലു​വ​രി പാ​ത​യാ​ക്കി ടോ​ൾ പി​രി​വു തു​ട​ങ്ങി​ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ദേ​ശീ​യ​പാ​ത​യി​ലെ പോ​രാ​യ്മ​കളും പ്ര​ശ്ന​ങ്ങ​ളും ഇപ്പോഴും സുഗമമായ യാത്രയ്ക്കു തടസമാകുന്നു.വഴി വി​ള​ക്കു​ക​ൾ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താത്തതിനാൽ നി​ര​ന്ത​ര​മെ​ന്നോ​ണം അ​പ​ക​ട​ങ്ങ​ൾ വർധിക്കു​കയാണ്. സ​ർ​വീ​സ് റോ​ഡു​ക​ളു​ടേ​യും കാ​ന​ക​ളു​ടേ​യും നി​ർ​മാ​ണ​മ​ട​ക്കം ഒ​ട്ടേ​റെ പ​ണി​ക​ൾ ഇ​പ്പോ​ഴും ബാ​ക്കി​യാ​ണ്.

കൊ​ട​ക​ര മേ​ഖ​ല​യി​ലെ കൊ​ള​ത്തൂ​ർ മു​ത​ൽ പേ​രാ​ന്പ്ര വ​രെ പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​വീ​സ് റോ​ഡു​ക​ൾ ഇ​പ്പോ​ഴും അ​പൂ​ർ​ണ​മാ​ണ്. സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നായി ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കാ​നെ​ടു​ത്ത കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് മ​ര​ണ​ക്കെ​ണി​യാ​യി മാ​റി​. കൊ​ള​ത്തൂ​ർ സെ​ന്‍റ​ർ മു​ത​ൽ ഉ​ളു​ന്പ​ത്തു​കു​ന്ന് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​തു​വ​രെ സ​ർ​വീ​സ് റോ​ഡു​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല. കൊ​ള​ത്തൂ​ർ മേ​ഖ​ല​യി​ൽ പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​വും തുതന്നെയാണ്.

അ​ന​ധി​കൃ​ത യൂ​ടേ​ണു​ക​ളും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. ഉ​ളു​ന്പ​ത്തു​കു​ന്ന് അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത യൂ​ടേ​ണു​ക​ളു​ണ്ട്. സ​ർ​വ്വീ​സ് റോ​ഡു​ക​ളു​ള്ള ഭാ​ഗ​ത്ത് അ​വ​ക്ക് കു​റു​കെ ചെ​റി​യ തോ​ടു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ക​ലു​ങ്കു​നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​യെ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്തിട്ടു​ള്ള​ത്. ഈ ​കു​ഴി​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗി​നാ​യി വ​ലി​യ ഇ​രു​ന്പു​ക​ന്പി​ക​ൾ നാ​ട്ടി​യ​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു​നേ​രെ ഭീ​ഷ​ണി​യാ​യി ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്.

കൊ​ട​ക​ര പോ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം സ​ർ​വ്വീ​സ് റോ​ഡി​നോ​ടു​ചേ​ർ​ന്ന് കാ​ന​നി​ർ​മ്മി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ റോ​ഡ​രു​കി​ലെ ഗ​ർ​ത്ത​ത്തി​ലേ​ക്കു വീ​ഴാ​വു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.​നെ​ല്ലാ​യി തൂ​പ്പ​ൻ​കാ​വ് പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് സ​ർ​വ്വീ​സ് റോ​ഡി​നാ​യി നി​ർ​മ്മാ​ണം തു​ട​ങ്ങി​യ പാ​ലം ഇ​പ്പോ​ഴും എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ന്നു. ബി.​ഒ.​ടി.​പാ​ത​യാ​ക്കി വി​ക​സി​പ്പി​ച്ച​തി​നു ശേ​ഷം ദേ​ശീ​യ​പാ​ത​യി​ലെ പേ​രാ​ന്പ്ര, പെ​രി​ങ്ങാ​കു​ളം, ഉ​ളു​ന്പ​ത്തു​കു​ന്ന്, കൊ​ള​ത്തൂ​ർ, നെ​ല്ലാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

കൊ​ട​ക​ര പോ​ലി​സ്സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലെ നെ​ല്ലാ​യി മു​ത​ൽ പേ​രാ​ന്പ്ര നാ​ടു​കു​ന്ന് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ മി​ക്ക​തും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും അ​ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ളും മൂ​ല​മാ​ണ്. പാ​ത​വി​ള​ക്കു​ക​ൾ പ​ല​യി​ട​ത്തും പ്ര​കാ​ശി​ക്കാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത പ​ല​യി​ട​ത്തും ഇ​രു​ട്ടി​ലാ​ണ്. വാ​ഹ​ന​മി​ടി​ച്ചും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ല​വും കേ​ടാ​വു​ന്ന പാ​ത​വി​ള​ക്കു​ക​ൾ യ​ഥാ​സ​മ​യം ന​ന്നാ​ക്കി ദേ​ശീ​യ​പാ​ത​യി​ൽ വെ​ളി​ച്ചം ല​ഭ്യ​മാ​ക്കു​ന്ന​തി​ലും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​രു​ന്നു.​

കേ​ടു​വ​ന്ന വി​ള​ക്കു​കാ​ലു​ക​ൾ പാ​ത​യോ​ര​ത്ത് അ​ല​ക്ഷ്യ​മാ​യി ഇ​ട്ടി​രി​ക്ക​യാ​ണ്.കൊ​ള​ത്തൂ​ർ മു​ത​ൽ നെ​ല്ലാ​യി വ​രെ​യു​ള്ള ചി​ല​യി​ട​ങ്ങ​ളി​ൽ പാ​ത​വി​ള​ക്കു​ക​ൾ ഇ​നി​യും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ദേ​ശീ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​യി പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​സ്​ഒഎ​സു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

Related posts