ടെക്സാസ്: പ്രമുഖ അമേരിക്കൻ നടിയും വിഖ്യാത സംവിധായകൻ റോബർട്ട് ആർട്ട്മാന്റെ ചിത്രങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു നടി ഷെല്ലി ഡുവൽ (75) അന്തരിച്ചു.
“ദി ഷൈനിംഗ്’, “ആനി ഹാൾ’എന്ന ചിത്രങ്ങളിലൂടെയാണു താരം ലോകപ്രശസ്തിയിലേക്കെത്തിയത്. ടെക്സാസിലെ ബ്ലാങ്കോയിലെ വസതിയിൽ ഉറക്കത്തിലായിരുന്നു അന്ത്യം സംഭവിച്ചത്. പ്രമേഹരോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
1970ൽ പുറത്തിറങ്ങിയ “ബ്രൂസ്റ്റർ മക്ക്ലൗഡ്’ എന്ന ഡാർക്ക് കോമഡി ചിത്രത്തിലൂടെയായിരുന്നു ഷെല്ലിയുടെ അരങ്ങേറ്റം. 1975ലെ “നാഷ്വില്ലെ’ എന്ന ചിത്രത്തിലൂടെ ഷെല്ലി പ്രേക്ഷകരെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. 1977ലെ “3 വിമെൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാൻ ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.