മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറ സാന്നിദ്ധ്യമായി നിന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണണ് തെസ്‌നി ഖാന്‍.
മിക്കവാറും കോമഡി കഥാപാത്രങ്ങളിലാണ് താരം എത്തുന്നതെങ്കിലും സീരിയസ് കഥാപാത്രങ്ങളുടെം തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെസ്‌നിഖാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.
എപ്പോഴും ചിരിച്ചു വളരെ സന്തോഷത്തോടുകൂടെയാണ് താരത്തെ മലയാളികള്‍ക്ക് എപ്പോഴും കാണാന്‍ കഴിയുക. എന്നാല്‍ ജീവിതത്തില്‍ പല വിഷമങ്ങളിലൂടെയും കടന്നു പോയ ഒരാളാണ് താനെന്ന് തെസ്‌നി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
തെസ്‌നി ഖാന്റെ കുടുംബത്തെ കുറിച്ചു അറിയാവുന്ന ആരാധകര്‍ക്ക് താരം വിവാഹിത ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല എന്നതാണ് സത്യം. എന്നാല്‍ താന്‍ വിവാഹിതയാണെന്ന് തുറന്നു പറയുകയാണ് താരം.
എന്നാല്‍ വിവാഹ ജീവിതം വിജയകരം ആയിരുന്നില്ല. വിവാഹ ജീവിതത്തിലെ താളപിഴവുകളെക്കുറിച്ചു തെസ്‌നി തുറന്നു പറഞ്ഞത് ഇപ്പോള്‍ വൈറലാകുകയാണ്.
എം ജി ശ്രീകുമാറിന്റെ മുമ്പിലായിരുന്നു തുറന്നുപറച്ചില്‍. സ്‌ക്രീനില്‍ ചിരിപ്പിച്ചു കൈയടി നേടുന്നവരില്‍ പലരും കൈപ്പേറിയ ജീവിതാനുഭവങ്ങളില്‍ കൂടെ കടന്നു വന്നവരാണ്.
അത്തരത്തിലുള്ള അനുഭവമാണ് എം ജി ശ്രീകുമാറിന്റെ പരിപാടിയില്‍ താരം വെളിപ്പെടുത്തിയത്. പരിപാടിക്കിടയില്‍ ആയിരുന്നു എംജി ശ്രീകുമാര്‍ വിവാഹത്തെ കുറിച്ചു ചോദിച്ചത്.
തെസ്‌നി വിവാഹം കഴിച്ചിട്ടുണ്ടോ എന്നാണ് എംജി ചോദിച്ചത്. എല്ലാവര്‍ക്കും ജീവിതത്തില്‍ അബദ്ധം പറ്റാറുണ്ട്, എനിക്ക് അതുപോലെ പറ്റിയതായിരുന്നു വിവാഹം.
ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും സൂക്ഷിച്ചു കരുതലോടെ ജീവിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയിലേക്ക് വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമാണ്. പറ്റിപോയൊരു അബദ്ധം ആണ് വിവാഹം. കൂടി പോയാല്‍ രണ്ടു മാസം.
വിവാഹമെന്ന് പറഞ്ഞാല്‍ സംരക്ഷണവും ആവശ്യം ആണ്. കെട്ടുന്നയാളില്‍ നിന്നും അതാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.
അല്ലാതെ എന്ത് വേണമെങ്കിലും ആയിക്കോട്ടെ എന്നാണെങ്കില്‍ പിന്നെന്തിനാണ് വിവാഹം. 15 വര്‍ഷം മുന്‍പായിരുന്നു അത്.
വളരെ സിംപിള്‍ ആയാണ് വിവാഹം നടത്തിയത്. എന്നെ നോക്കിയില്ല, സംരക്ഷിച്ചില്ല, അങ്ങനെയായിരുന്നു അയാള്‍. തെസ്‌നി പറയുന്നു.