മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ നടിമാരില്‍ ഒന്നാം നമ്പര്‍ താരമാണ് തെസ്നിഖാന്.
കമല്‍ ഹാസനേയും ഹരീഷ് കുമാറിനേയും നായകന്മാരാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്ത ഡെയ്സി എന്ന ചിത്രത്തിലൂടെ 1988ല്‍ ആയിരുന്നു തെസ്നിഖാന് വെള്ളിത്തിരയില്‍ എത്തിയത്.
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാള സിനിമ അധികം ഉപയോഗപ്പെടുത്താത്ത നടിയാണ് തെസ്നി ഖാന്.
സൈഡ് റോളുകളായിരുന്നു തെസ്നി ഖാന് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ തസ്നിയെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തിയിരുന്നു.
2009 മുതല്‍ ആണ് നടിയുടെ കരിയര്‍ മാറുന്നത്. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു.
സിനിമയില്‍ കാണുന്ന തെസ്നി അല്ല റിയല്‍ ലൈഫില്‍. ബിഗ് ബോസില്‍ വരുന്നതിന് തൊട്ട് മുമ്പ് വരെ സിനിമയിലെ കഥാപാത്രങ്ങളില്‍ കൂടിയായിരുന്നു തെസ്നിയെ വിധി എഴുതിയിരുന്നത്.
എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് തെസ്നിയുടെ റിയല്‍ ക്യാരക്ടര്‍ പ്രേക്ഷകര്‍ അറിയുന്നത്.
ഇപ്പോഴിതാ തന്നെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് തെസ്നി ഖാന്.
ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ പുറത്ത് ഇറങ്ങുമ്പോള്‍ എപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് തെസ്നി ഖാന് പറയുന്നത്. താന്‍ ശരിക്കും സീരിയസ് ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
താന്‍ അധികം ബഹളം വയ്ക്കാത്ത ആളാണ്. എന്നാല്‍ അധികം പേരും വിചാരിക്കുന്നത് താന്‍ ബഹളക്കാരി ആണെന്നാണ്.
എന്നാല്‍ താന്‍ അങ്ങനെയല്ല എന്നാണ് തെസ്നി പറയുന്നത്. കൂടാതെ എല്ലാവരും വിചാരിക്കുന്ന ആ ടൈപ്പ് അല്ലെന്നും തെസ്നി പറയുന്നു.
തെസ്നി ഖാന്റെ വാക്കുകള്‍ ഇങ്ങനെ…പുറത്ത് ഇറങ്ങുമ്പോള്‍ എപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. താന്‍ ശരിക്കും സീരിയസ് ആണോ എന്നാണ് അധികം പേരും ചോദിക്കുന്നത്.
താന്‍ അധികം ബഹളം വയ്ക്കാത്ത ആളാണ്. എന്നാല്‍ അധികം പേരും വിചാരിക്കുന്നത് താന്‍ ബഹളം വെച്ച് ചിരിച്ച് നടക്കുന്ന ആളാണെന്നാണ് .
എന്നാല്‍ താന്‍ അങ്ങനെയല്ല. അതിന്റെ വിപരീതമാണ്. എന്നാല്‍ എല്ലാവരും അങ്ങനെയാണ് വിചാരിക്കുന്നത്
ബിഗ് ബോസില്‍ പോയപ്പോള്‍ എല്ലാവരും വിചാരിച്ചത് താന്‍ ഒരു വഴക്കാളി ആയിരുക്കുമെന്നാണ്.
എന്നോട് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ബിഗ് സീറോ ആയിപ്പോയി.
എന്നാല്‍ ഇനിയും ബിഗ് ബോസില്‍ വിളിച്ചാല്‍ പോകും, നല്ലൊരു പ്ലാറ്റ്ഫോമാണ് അത്. ഇനിയും വിളിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പോകും.
ബിഗ് ബോസില്‍ പോയപ്പോള്‍ ആദ്യം നല്ല പേടിയുണ്ടായിരുന്നു. ഇത്രയും കാമറയ്ക്ക് മുന്നില്‍ എങ്ങനെ നില്‍ക്കുമെന്നായിരുന്നു ആലോചിച്ചത്.
തെസ്നി എങ്ങനെയാണ് അത് പോലെ അവിടെ നിന്നാല്‍ മതി എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു.
ഗെയിം എന്താണെന്ന് അറിയാതെ ആയിരുന്നു ബിഗ് ബോസ് ഷോയിലേയ്ക്ക് പോയത്. എന്നെ പുറത്ത് അറിയാവുന്ന പലരും അവിടെ അറിയാത്തത് പോലെയായിരുന്നു നിന്നത്.
തനിക്കൊരും സ്പേസ് തന്നില്ല. പുറത്ത് ഇറങ്ങിയപ്പോള്‍ നല്ല സ്നേഹമായിരുന്നു. അതാണ് മത്സരം. എന്തൊക്കെ ആയാലും ബിഗ് ബോസ് നല്ലൊരു പ്ലാറ്റ്ഫോം ആണെന്നും തെസ്നി കൂട്ടിച്ചേര്‍ത്തു.
ടിവിയില്ല, മൊബൈല്‍ ഇല്ല, പത്രമില്ല, പുറത്തുള്ള ഒരു കാര്യവും അറിയില്ല.ലോകത്തുള്ള ഒരുകാര്യവും അറിയാത്ത ഒരു ലോകമാണ് ബിഗ് ബോസ്.
റേഷന്‍ ഭക്ഷണമാണ്. കിട്ടുന്നത് കഴിക്കണം. വെള്ളിയാഴ്ചയൊക്കെ ആകുമ്പോള്‍ കിട്ടുന്ന റേഷന്‍ തീരും.
ഒരു മുട്ടയിലൊക്കെയായിരിക്കും രാവിലെ പിടിച്ച് നില്ക്കുക. ബിഗ് ബോസില്‍ പോയി കഴിഞ്ഞാല്‍ നമുക്ക് പിന്നെ ഏത് ലെവലിലും ജീവിക്കാന്‍ കഴിയുമെന്ന് തെസ്നി ഖാന് പറയുന്നു.