മലയാളത്തിലെ ഹാസ്യനടിമാരില്‍ പ്രമുഖയാണ് തെസ്‌നിഖാന്‍. കോമഡിവേഷങ്ങളിലും സഹതാരങ്ങളുടെ റോളുകളിലുമെല്ലാം നടി നിറഞ്ഞാടുന്നു.
സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്നി ഖാന്‍ പ്രശ്സതിയിലേക്ക് എത്തുന്നത്.
1998ല്‍ ഇറങ്ങിയ ഡെയ്‌സി എന്ന സിനിമയില്‍ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.
മലയാള സിനിമയിലെ മിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും തെസ്നി വേഷമിട്ടിട്ടുണ്ട്. താരജാഡകള്‍ ഒന്നും തന്നെ കാണിക്കത്ത നടി പലപ്പോഴും മമ്മൂട്ടിയെക്കുറിച്ച് വാചാലയായിട്ടുണ്ട്.
മമ്മൂട്ടിയുടെ കൃത്യനിഷ്ടയെക്കുറിച്ചും ദൈവ വിശ്വാസത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോളിതാ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്.
കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്നി ഖാന്റെ പുറകില്‍ പിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരിന്നു.
ഈ സീന്‍ എടുക്കാന്‍ മമ്മൂട്ടി, തെസ്‌നി ബാക്കി കഥാപാത്രങ്ങളും സൈറ്റില്‍ എത്തി. എന്നാല്‍ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്നിയുടെ പുറകില്‍ പിടിക്കുന്ന സീനാണ് എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അതിന് മമ്മൂട്ടി ഒരുക്കമല്ലായിരുന്നു എന്ന് തെസ്നി പറയുന്നു.
എന്നാല്‍ താനുള്‍പ്പെള്‍പ്പെടെ എല്ലാവരും പറഞ്ഞിട്ടും മമ്മൂട്ടി ആദ്യം ആ സീന്‍ എടുക്കാന്‍ തയ്യാറായില്ല.
ഒടുവില്‍ ആ രംഗം എടുക്കാന്‍ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട് തുടങ്ങി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോള്‍ മമ്മൂട്ടി ആ സീന്‍ ചെയ്യാന്‍ മടിക്കുകയായിരുന്നു.
പല തവണ ചെയ്യാന്‍ പറഞ്ഞിട്ടും മമ്മൂട്ടി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോള്‍ വീണ്ടും നിര്‍ത്തും. ഒടുവില്‍ മമ്മൂട്ടി അത് ചെയ്യാന്‍ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ സംവിധായാകന്‍ മമ്മൂട്ടിക്ക് പകരം ആ സീന്‍ ചെയ്യാന്‍ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു.
സീന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടിയെ കാണിക്കുമെങ്കിലും ക്ലോസ് ആപ്പായി ഷൂട്ട് ചെയ്യുന്ന സീന്‍ ഡ്യൂപ്പാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും തെസ്‌നി ഖാന്‍ പറയുന്നു.