മമ്മിയെ മരണം വരെ നോക്കണം. അതുകൊണ്ട് ഇങ്ങനെ പോയാ മതി. ഭര്‍ത്താവില്ല, ബോയ് ഫ്രണ്ടില്ല. ബാധ്യതകള്‍ ഒന്നുമില്ല. നമ്മുടെ പൈസ കൊണ്ട് ജീവിക്കുന്നു.
ആവശ്യങ്ങള്‍ നിറവേറ്റുന്നു. സുഖം സ്വസ്ഥം. പഠിക്കുന്ന കാലത്ത് എല്ലാവരും പറയും ആദ്യം കല്യാണം കഴിക്കുന്നതു ഞാനാകുമെന്ന്. പണ്ട് എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു.
ദുബായില്‍ ഭര്‍ത്താവിന്റെ കൂടെ കുട്ടികളുമൊക്കെയായി ജീവിക്കാന്‍. അവിടെ വിദേശ ഷോകള്‍ക്കായി പോകുന്പോള്‍ ആഗ്രഹിക്കും, പടച്ചോനേ എനിക്കിതുപോലെ ഭര്‍ത്താവും കുട്ടികളുമൊക്കെയായി ഇങ്ങനെ പരിപാടികളൊക്കെ കാണാനൊക്കെ നടക്കാന്‍ പറ്റണേ എന്നൊക്കെ.
പക്ഷേ ഉപ്പയെ സഹായിക്കാന്‍ എനിക്കൊരു ജോലി വേണമായിരുന്നു. ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം അനാഥമായിപ്പോകും. അന്നു ഞാന്‍ സപ്പോര്‍ട്ട് ചെയ്തതു കൊണ്ട് അങ്ങനെ പോയി. അതുകൊണ്ട് ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടു. അതല്ലേ വിജയം.– തെസ്നി ഖാൻ