തേൾ കടിച്ചാൽ പ്രശ്നമാണ്. അതു നമ്മുടെ നാട്ടിലാണെങ്കിലും പുറം നാട്ടിലാണെങ്കിലും. ഇന്ത്യയിൽ ഒരു പ്രത്യേകതരം തേളുകളുണ്ട്.
ചുവന്ന തേളുകൾ എന്ന് അറിയപ്പെടുന്നു. ഈ തേളുകളെ വില്ലൻമാരുടെ ഗണത്തിലാണു പെടുത്തിയിരിക്കുന്നത്.
കുട്ടികളെ സൂക്ഷിക്കണം
ഏറ്റവും വിഷമുള്ള തേൾ വിഭാഗത്തിൽ പെട്ടതാണ് ഇന്ത്യയിലെ ചുവന്ന തേളുകൾ. ഈ തേളുകളുടെ ഒരു പ്രത്യേകത.
ഇത് ചെറിയ കുട്ടികളെയാണ് കൂടുതലായി ആക്രമിക്കുന്നത് എന്നതാണ്. ഇന്ത്യയോടൊപ്പം അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലും ചുവന്ന തേളുകളെ കാണാറുണ്ട്.
മനുഷ്യനും വേട്ടയാടും
ഇവയുടെ കുത്തേറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലിനിക്കൽ മരണനിരക്ക് എട്ടു മുതൽ 40% വരെയാണ്. കുത്തേറ്റ സ്ഥലത്ത് കടുത്ത വേദന, ഛർദ്ദി, വിയർപ്പ്, ശ്വാസോച്ഛ്വാസം ഉയർന്നതും താഴ്ന്നതുമായ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവ മാറിമാറി വരുന്നതിന്റെ ലക്ഷണങ്ങൾ ഉൾപ്പെടുന്നു. വിഷം ശ്വാസകോശ, ഹൃദയ പ്രവർത്തനങ്ങളെ ബാധിക്കും.
തേളുകൾക്ക് അഞ്ച് മുതൽ ഒൻപത് സെന്റിമീറ്റർ വരെ നീളമുണ്ട്. ഈ തേളുകളുടെ പരമാവധി ആയുസ് അഞ്ചുവർഷമാണ്.
ഉഷ്ണമേഖല, ഉപ ഉഷ്ണമേഖല ആവാസ വ്യവസ്ഥകളാണ് അവർ ഇഷ്ടപ്പെടുന്നത്. ഗവേഷണ ആവശ്യങ്ങൾക്കും മരുന്ന് നിർമാണത്തിനുമൊക്കെ ഇത്തരം തേളുകളെ മനുഷ്യൻ വേട്ടയാടാറുണ്ട്.
(തുടരും)