മകളെ ചുംബന രംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന അമ്മയുടെ പിടിവാശി കൊണ്ട് നടിയെ സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി നടി ജന്നത്ത്. ഒരു മുതിര്‍ന്ന നടി ചെയ്താല്‍ വിവാദമാകില്ല. എന്നാല്‍ എന്റെ പ്രായം 16 ആണ്. 25 കാരിയെ പോലെ ചെയ്യാന്‍ ആകില്ല.
കൈയ്യിലോ നെറ്റിയിലോ ചുംബിക്കാം, എന്നാല്‍ എന്നോട് പറഞ്ഞത് അങ്ങനെ ചെയ്യാനല്ല. ചുണ്ടില്‍ ചുംബിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് അത് സാധിക്കില്ലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്ന ഒരുപാട് കുട്ടികളുണ്ട്. ഞാന്‍ അങ്ങനെ ചെയ്താല്‍ അതൊരു തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കും. എല്ലാത്തിനും അതിന്റേതായ പ്രായമുണ്ട്. സാധാരണ താരങ്ങളുടെ മാതാപിതാക്കള്‍ സംവിധായകനോ നിര്‍മാതാവിനോ എതിരെ സംസാരിക്കാറില്ല.
കാരണം അവരുടെ മകളുടെ ഭാവി എന്താകും എന്ന ചിന്ത ഓര്‍ത്ത്. എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എന്റെ അമ്മ എടുത്ത തീരുമാനത്തില്‍ അഭിമാനം തോന്നുന്നു. മാത്രമല്ല ഇങ്ങനെയൊരു രംഗം വന്നതുകൊണ്ടല്ല ഇത് പറയുന്നത്. ഈ സീരിയില്‍ ആരംഭിക്കുമ്പോഴേ പറഞ്ഞിരുന്നു പ്രായത്തിന് അനുസൃതമായ രംഗങ്ങളില്‍ മാത്രമേ അഭിനയിക്കൂവെന്ന്- താരം പറയുന്നു. എന്തായാലും ഇനി ഇത്തരം രംഗങ്ങള്‍ സീരിയലില്‍ ഉണ്ടാകില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ജന്നത്തിനെയും മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ട്.