തിയറ്ററില്‍ വച്ച് തനിക്ക് വലിയ അപമാനം നേരിടേണ്ടി വന്നുവെന്ന് നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ തനിക്ക് സംഭവിച്ച തിക്താനുഭവം തുറന്നുപറഞ്ഞത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് മഹാനടി കാണാന്‍ പോയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ഹരിതേജ വെളിപ്പെടുത്തിയത്.
നടി പറയുന്നതിങ്ങനെ- ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ് ചിത്രം കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന് അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി.
അവരുടെ മകളുടെ അടുത്ത് എന്റെ അച്ഛന് ഇരിക്കുന്നതായിരുന്നു വിഷയം. തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി തന്നെ ചൊടിപ്പിച്ചുവെന്ന് ഹരി പറയുന്നു.
നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല- ഇതായിരുന്നു സ്ത്രീയുടെ പ്രതികരണമെന്ന് ഹരി പറയുന്നു. ന്റെ മുന്പില് വച്ച് കുടുംബത്തെ അപമാനിച്ചത് സഹിക്കാനായില്ല.
ഞാന്‍ ഇപ്പോള്‍ നടിയായത് എന്റെ കഠിനാധ്വാനം മൂലമാണ്. അതു ആരുടെയും ഔദാര്യമല്ല- ഹരി കൂട്ടിച്ചേര്‍ത്തു. കുച്ചുപ്പുഡി നര്‍ത്തകിയായ ഹരി ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ബിഗ് ബോസ് തെലുഗിലും പങ്കെടുത്തു. സംഭവം സിനിമലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.