മിമിക്രിയിലൂടെ എത്തി മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് തെസ്നി ഖാന്.
പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ 1988ല്‍ ഡെയ്സി എന്ന കമല്ഹാസന് സിനിമയിലൂടെ ആണ് തെസ്നി ഖാന് സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.
ചെറിയ റോളില്‍ അഭിനയ ജീവിതം ആരംഭിച്ച തെസ്നി ഖാന് വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്തും ടെലിവിഷന്‍ മേഖലയിലും തന്റേതായ സ്ഥാനം നേടി എടുക്കുക ആയിരുന്നു.
അതേ സമയം പ്രേക്ഷകര്‍ തെസ്നി ഖാനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് കോമഡി ചിത്രങ്ങളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും ആണ്.
തന്റെ സഹപ്രവര്‍ത്തകരുമായി മികച്ച ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് തെസ്നി.
ഇപ്പോഴിതാ എല്ലാവരും ചേര്‍ന്ന് തന്നെ പറ്റിച്ചതിനെ കുറിച്ച് തെസ്നി ഖാന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരു കോടിയിലാണ് തെസ്നിയുടെ വെളിപ്പെടുത്തല്‍.
ആ സംഭവത്തിനു ശേഷം താന്‍ ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു എന്നും തെസ്നി ഖാന് പറയുന്നു.
അമേരിക്കയിലേക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് തെസ്നി പങ്കുവെച്ചത്.
അമേരിക്കയില്‍ ഒരു സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുകയായിരുന്നു. ആ സമയത്താണ് ഒരു ഫോണ്‍ വരുന്നത്.
എന്റെ പേരിനൊപ്പം ഖാന് എന്ന പേരുള്ളത് കൊണ്ട് എയര്‍പോര്‍ട്ടില്‍ തടഞ്ഞു വയ്ക്കുമെന്നായിരുന്നു പറഞ്ഞത്.
ഈ സംഭവം നടക്കുമ്പോഴായിരുന്നു എയര്‍പോര്‍ട്ടില്‍ നടന് ഷാരൂഖ് ഖാനെ തടഞ്ഞു വെച്ച സംഭവം ഉണ്ടായത്.
സ്പോണ്സര് ചെയ്തവര്‍ക്ക് പോലും ഇറക്കാനോ ഇടപെടാനോ പറ്റില്ലാന്ന് പറഞ്ഞു. ഇതൊക്കെ കേട്ടപ്പോഴേക്കും ഞാന്‍ ശരിക്കും പേടിച്ചു പോയെന്നും സംഭവം പങ്കുവെച്ചു കൊണ്ട് തെസ്നി പറഞ്ഞു.
ആ പരിപാടിയില്‍ പൊന്നമ്മ ബാബുവും ഒപ്പം ഉണ്ടായിരുന്നു. ഈ സംഭവം ഞാന്‍ പറഞ്ഞതോടെ ചേച്ചിയും സൂക്ഷിക്കണമെന്നും ആര് ചോദിച്ചാലും പേരൊന്നും പറയണ്ടന്നും പറഞ്ഞു.
അന്ന് ഞാന്‍ ഇതൊക്കെ കേട്ട് പേടിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ വീണ്ടും കോള്‍ വന്നു. അത് പൊന്നമ്മ ചേച്ചിയായിരുന്നു എടുത്തത്. ഫോണ്‍ എടുത്തയുടനെ ഇംഗ്ലീഷില്‍ പൊന്നമ്മ ബാബു അല്ലേ എന്ന് ചോദിച്ചു.
ഇത് കേട്ടതും ചേച്ചിയും ഫോണ്‍ കട്ട് ചെയ്തു. പിടിക്കുമെന്ന ഉറപ്പോടെയാണ് എയര്‍പോര്‍ട്ടില്‍ പോയത്. പക്ഷെ ഒന്നും സംഭവിച്ചില്ല.
ചെക്കിങ് ഒക്കെ കഴിഞ്ഞ് അവര്‍ പോവാന്‍ സമ്മതിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് ഇറങ്ങി എല്ലാവരോടും കാര്യം പറഞ്ഞപ്പോള്‍ ടിനിയും ബാക്കിയുളളവരുമെല്ലാം പൊട്ടിച്ചിരിക്കുക ആയിരുന്നു.
അപ്പോഴാണ് കാര്യം മനസ്സിലായത് ടിനിയൊക്കെ കൂടി പറ്റിച്ചതെന്ന്. ഞാന്‍ എയര്‍പോര്‍ട്ടില്‍ ടെന്‍ഷനടിച്ച് നടക്കുമ്പോഴെല്ലാം എന്റെ പിന്നിലുണ്ടായിരുന്നു ഇവര്‍.
ഈ സംഭവത്തിന് ശേഷം ടിനിയോട് ഞാന്‍ മിടിയിട്ടില്ലായിരുന്നു എന്നും ചിരിച്ചു കൊണ്ട് തെസ്നി ഖാന് പറയുന്നു.