വൈക്കം: മാതാവിനൊപ്പം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ 15 കാരിയെ കബളിപ്പിച്ചു മുന്നേ കാൽപവന്റ ആഭരണം കൈക്കലാക്കി കടന്നു കളഞ്ഞ യുവാവിനെക്കുറിച്ചു പോലിസിനു സൂചന ലഭിച്ചു.
വൈക്കം ഉദയനാപുരം ഇരുന്പുഴിക്കര സ്വദേശിനിയായ 15 കാരിയുടെ പക്കൽ നിന്നും മാലയടങ്ങിയ പഴ്സ് അപഹരിച്ചു കടന്നു കളഞ്ഞയാളുടെ ചിത്രം പോലിസിനു നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ലഭിച്ചത്.
നാൽപത് വയസോളം പ്രായം തോന്നിക്കുന്ന പ്രതിയെക്കുറിച്ചു പോലിസ് അന്വേഷണം ഉൗർജിതമാക്കി.സി സി ടി വി ക്യാമറ ദൃശ്യത്തിലെ യുവാവിനോടു സാദൃശ്യമുള്ള ചിലരെക്കുറിച്ചു പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇവർ പോലിസ് നിരീക്ഷത്തിലാണ്.ഇവരുടെ ജീവിത പശ്ചാത്തലവും പോലിസ് അന്വേഷിച്ചുവരികയാണ്.താലൂക്ക് ആശുപത്രിയിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്ന തിനാൽ മറ്റൊരിടത്തു നിന്നാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.