കോയന്പത്തൂർ: ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു ഭാര്യയുടെ സ്വർണം കവർന്നു. തൊണ്ടാ മുത്തൂർ വിവേകാനന്ദ നഗർ രാമസ്വാമി (78) യുടെ വീട്ടിലാണ് കവർച്ച നടന്നത്.
കൊറോണ ബാധിച്ച് ആശുപത്രിയിൽ നിന്നും വീട്ടീലെത്തിയ രാമസ്വാമിയും ഭാര്യ രത്നവും വെവ്വേറെ മുറികളിൽ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്.
വ്യാഴാഴ്ച്ച രാത്രി പിന്നാന്പുറത്തെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ രാമസ്വാമിയുടെ മുറി പുറത്തു നിന്നടച്ച് രത്നത്തിന്റെ മുറിയിൽ കയറി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി നാലുപവന്റെ സ്വർണമാലയും, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടു പവൻ സ്വർണവും മോഷ്ടിക്കു കയായിരുന്നു.