ആലപ്പുഴ: ചേന്നവേലി പനയ്ക്കലില്‍ കടലില്‍ നങ്കൂരമിട്ട മത്സ്യബന്ധന വള്ളത്തില്‍നിന്ന് എന്ജിന് മോഷ്ടിച്ചതായി പരാതി. ചെത്തി കാക്കരിയില്‍ സെബാസ്റ്റ്യന്റെ വള്ളത്തില്നിന്നാണ് 9.9 കുതിരശക്തിയുള്ള എന്ജിന് മോഷണം പോയത്. 1.35 ലക്ഷം രൂപ വിലവരും. മത്സ്യബന്ധനത്തിനുശേഷം കഴിഞ്ഞദിവസമാണ് വള്ളം പനയ്ക്കലില്‍ നങ്കൂരമിട്ടത്. ഇന്നലെ മത്സ്യബന്ധനത്തിനായി പോകാനൊരുങ്ങുമ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലും അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി. ഫിഷറീസ് വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട.
Related posts
പത്തനംതിട്ട പീഡനക്കേസ്: ഒരാഴ്ചയ്ക്കുള്ളില്‍ അഴിക്കുള്ളിലായത് 56 പേര്; ഇനി പിടിയിലാകാന്‍ മൂന്നുപേര്‍
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെ...പത്തനംതിട്ടയിൽ വിനോദയാത്രാസംഘത്തിന്റെ ടൂറിസ്റ്റ്ബസ് മറിഞ്ഞു; 44 ബിഎഡ് വിദ്യാര്‍ഥികൾക്ക് പരിക്ക്
അടൂര്‍: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയില്‍ കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. വാഗമണ്ണിലേക്ക്...രഹസ്യ വിവരം കിട്ടി, അഞ്ചുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ
പത്തനംതിട്ട: പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ്...