മോഷ്ടിക്കാൻ കയറിയ കള്ളൻ ഉറങ്ങിപ്പോയി പിടിയിലായ സംഭവം നമ്മൾ കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലൊരു വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഇവിടെ പരിസരം മറന്ന് പുസ്തകം വായിച്ചാണ് കള്ളന് പിടിയിലായത്. റോമിലെ പ്രതി ജില്ലയിലാണ് (Prati district) സംഭവം. അപ്പാര്‍ട്ട്മെന്റില്‍ കള്ളൻ കയറിയപ്പോള്‍ ഒരു വൃദ്ധന് മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
ബാല്‍ക്കണി വഴിയാണ് കള്ളൻ അകത്തേക്ക് കയറിയത്. വീട്ടുടമ ബാൽക്കണിയിൽ വച്ച് കള്ളനെ കാണുമ്പോൾ പരിസരം പോലും മറന്ന് അയാൾ പുസ്തകം വായിക്കുകയായിരുന്നു.
ജിയോവാനി നുച്ചിയുടെ ( Giovanni Nucci) ‘ദ ഗോഡ്സ് അറ്റ് സിക്സ് ഓക്ലോക്ക്’ (The Gods at Six O’Clock) എന്ന പുസ്തമാണ് കള്ളൻ വായിച്ചത്. ഈ സംഭവം പുറത്തായതോടെ പുസ്തകത്തിന്റെ രചയിതാവ് ജിയോവാനി നുച്ചി വലിയ സന്തോഷമാണ് പങ്കുവച്ചത്.
‘ഇത് അതിശയകരമാണ്. പിടിക്കപ്പെട്ട ആളെ കണ്ടെത്തി പുസ്തകത്തിന്റെ ഒരു കോപ്പി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ആ പുസ്കകം വായിച്ച് അയാള്‍ പാതിവഴിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്നും പറഞ്ഞു.