ചേച്ചീ…കാപ്പി എനിക്ക് കൂടി ! രാവിലെ അടുക്കളയില്‍ കയറി കാപ്പിയിട്ട വീട്ടമ്മ ശബ്ദം കേട്ട് തിരിഞ്ഞപ്പോള്‍ തൊട്ടു പിറകില്‍ കണ്ടത് തോക്കുചൂണ്ടി നില്‍ക്കുന്ന കള്ളനെ…

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കടന്നശേഷം വീട്ടമ്മയ്ക്കു നേരെ തോക്കുചൂണ്ടി കള്ളന്റെ കവര്‍ച്ചാ ശ്രമം. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ അടുത്തുള്ള മതില്‍ ചാടി ബൈക്കില്‍ കടന്നു കളയുകയും ചെയ്തു.

പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം.

രാവിലെ ഉണര്‍ന്ന് അടുക്കള വാതില്‍ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു. തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു.

ഇതോടെ മോഷ്ടാവ് സമീപത്തെ മതില്‍ ചാടിക്കടന്നു ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കറുത്ത ടീഷര്‍ട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആള്‍ തലയില്‍ തൊപ്പിവച്ചിരുന്നു.

മുഖം മറച്ചിരുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനല്‍കി.

അതേസമയം, സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ചും വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment