മാ​വേ​ലി​ക്ക​ര​യി​ല്‍ വീ​ടു​ക​ള്‍ കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം: മു​ൻ​വാ​തി​ൽ തകർത്ത് മോ​ഷ്ടി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റെ​ടു​ത്തു; ന​സീ​മി​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

മാ​വേ​ലി​ക്ക​ര: പു​ന്ന​മൂ​ട് ജം​ഗ്ഷ​ന് കി​ഴ​ക്കുവ​ശം ആ​ളി​ല്ലാ​ത്ത നാ​ലോ​ളം വീ​ടു​ക​ളു​ടെ മു​ന്‍​വാ​തി​ല്‍ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തി​രു​വ​ല്ല കു​റ്റ​പ്പു​ഴ പ​ന്ത്രു​മ​ല​യി​ല്‍ ന​സീം (52) എ​ന്ന​യാ​ളെ ചെ​ങ്ങ​ന്നൂ​ര്‍ ഡിവൈഎ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ശ്രീ​ജി​ത്ത് നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​വേ​ലി​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്ന് വ​ല​യി​ലാ​ക്കി​.

ഈ ​ക​ഴി​ഞ്ഞ 16നാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് ജം​ഗ്ഷ​നു കി​ഴ​ക്കുവ​ശം പോ​ന​കം ഭാ​ഗ​ത്ത് ആ​ളി​ല്ലാ​ത്ത നാ​ലു വീ​ടു​ക​ളു​ടെ മു​ന്‍​വാ​തി​ല്‍ കു​ത്തി​ത്തുറ​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും വി​ദേ​ശ ക​റ​ന്‍​സി​ക​ളും ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ സാ​ങ്കേ​തി​ക​രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലും സ​മാ​ന​രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള മു​ന്‍ മോ​ഷ്ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്നു​മാ​ണ് നി​ര​വ​ധി മോ​ഷ​ണക്കേ​സ് പ്ര​തി​യാ​യ റോ​യി എ​ന്നുവി​ളി​ക്കു​ന്ന ന​സീ​മാ​ണ് ഈ ​മോ​ഷ്ടാ​വ് എ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.

മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ നൗ​ഷാ​ദ്. ഇ, ​അ​ന്‍​വ​ര്‍ സാ​ദ​ത്ത്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഗം​ഗാ​പ്ര​സാ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, അ​രു​ണ്‍ ഭാ​സ്‌​കര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ന​ന്തമൂ​ര്‍​ത്തി എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ റോ​യി എ​ന്ന ന​സീ​മി​നെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മാ​ജി​സ്ട്രേ​റ്റ് കോ​ട​തി-1​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment