പള്ളിമുക്ക് മേഖലയിൽ  നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ; പോലീസ് നിസംഗതയിൽ കള്ളന്മാരെ കുടുക്കാൻ നാട്ടുകാർ സംഘടിക്കുന്നു

കൊ​ല്ലം : പള്ളിമുക്ക് മേ​ഖ​ല​യി​ൽ മോ​ഷ്ടാ​ക്ക​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. അ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​കു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ നി​സം​ഗ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് ക​ള്ള​ന്മാ​ർ​ക്കാ​യി വ​ല​വി​രി​ച്ചി​രി​ക്ക​ുകയാ​ണ്. മോ​ഷ്ടാ​ക്ക​ൾ വി​ഹ​രി​ക്കു​ന്ന​ത് ഗോ​പാ​ല​ശേ​രി, അ​യ​ത്തി​ൽ ,പുത്തൻനട, ഉമയനല്ലൂർ ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഇ​വി​ടെ​യും രാ​ത്രി നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി കു​റ്റ​വാ​ളി​യും കൂ​ട്ടാ​ളി​ക​ളു​മാ​ണ് നാ​ട്ടി​ൽ ഭീ​തി പ​ര​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഒ​ട്ടേ​റെ​പേ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന സൂ​ച​ന​ക​ൾ. ഇ​വ​രി​ൽ അ​ന്യ​സം​സ്ഥാ​ന​ക്കാ​രും ഉ​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു.ഇ​വ​ർ ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​ണ്. ഇ​വ​ർ​ക്ക് പ്രാ​ദേ​ശി​ക​മാ​യി ചി​ല​രു​ടെ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്.

ഇവരെ പിടികൂടിയാൽ തന്നെ ചില രാഷ്ട്രീയ പാർട്ടിക്കാർ മോചിപ്പിക്കാനായി രംഗത്തുള്ളതും നാടിന് ആപത്തായി മാറിയിട്ടുണ്ട്. ക​ള്ള​ന്മാ​രെ പി​ടി​ക്കാ​ൻ നാ​ട്ടു​കാ​ർ രാ​ത്രി സം​ഘ​ടി​ക്കു​മ്പോ​ൾ അ​വ​ർ​ക്കി​ട​യി​ൽ അ​പ​രി​ചി​ത​ർ നു​ഴ​ഞ്ഞ് ക​യ​റു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ചി​ല​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

വ​ൻ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് കാ​ട്ടു​ന്ന നി​സം​ഗ​ത തു​ട​ർ​ന്നാ​ൽ സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള സ​മ​രം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ഒ​ളി​പ്ര​യോ​ഗ​ങ്ങ​ളു​ടെ തു​ട​ക്കം.

സ്ത്രീ​ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ എ​ത്തി വാ​തി​ലി​ൽ മു​ട്ടു​ക, വാ​തി​ൽ തു​റ​ക്കു​ക, വീ​ട്ട​മ്മ​മാ​രെ ആ​ക്ര​മി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​വ​രു​ടെ രീ​തി. ചി​ല​പ്പോ​ൾ വീ​ടു​ക​ളു​ടെ ടെ​റ​സി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കും.വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് എ​ത്തു​മ്പോ​ൾ അ​വ​രെ ക​ല്ലെ​റി​ഞ്ഞും ആ​യു​ധ​ങ്ങ​ൾ കാ​ട്ടി​യും ഭീഷണിപ്പെടുത്തി സം​ഘം അ​തി​വേ​ഗം മ​തി​ലു​ക​ളും മ​ര​ങ്ങ​ളും ചാ​ടി ര​ക്ഷ​പ്പെ​ടും. പി​ന്നെ പൊ​ടി​പോ​ലും ക​ണ്ടു കി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ കാ​ണി​ക്കു​ന്ന ആ​ത്മാ​ർ​ഥ​ത പോ​ലീ​സി​ന് ഇ​ല്ല. മോ​ഷ്ടാ​ക്ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ എ​ല്ലാ​വ​രും ഉ​ത്സ​വ ഡ്യൂ​ട്ടി​ക്ക് പോ​യി​രി​ക്ക​യാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് സ്ഥി​രം ല​ഭി​ക്കു​ന്ന​ത്.
മാ​ത്ര​മ​ല്ല മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും ന​ൽ​കും.

മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​ക​ളു​ടെ മൊ​ഴി എ​ടു​ക്കാ​ൻ പോ​ലും പോ​ലീ​സ് താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ ന്നും ​നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റാ​പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ പ​ല​പ്പോ​ഴും തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്ന​ത് മ​റ്റൊ​രു​സ​ത്യം.

Related posts