വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിച്ച മാലയും മറ്റും തിരികെ നല്കുന്ന കള്ളന്മാരുടെ കഥ നമ്മള് കേട്ടിട്ടുണ്ട്.
എന്നാലിവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച വസ്തുവിന്റെ ഇന്നത്തെ മൂല്യം കണക്കാക്കി ഉടമയ്ക്ക് പണം തിരികെ നല്‍കിയിരിക്കുകയാണ് ഒരു കള്ളന്.
പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിക്കാണ് കള്ളന് 2000 രൂപ അയച്ചു നല്‍കിയത്. പൈസയ്ക്കൊപ്പം ഒരു കത്തും ഉണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരിയുടെ ഭര്‍ത്താവ് ജോസഫിനെ പറ്റിച്ച് 700 രൂപ വില വരുന്ന വസ്തു എടുത്തെന്നും അതിന് പ്രായശ്ചിത്തമായി അതിന്റെ ഇന്നത്തെ വില നല്‍കുന്നെന്നുമാണ് കുറിപ്പിലുളളത്.
” പ്രിയ മേരിച്ചേടത്തി,
ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലവരുന്ന ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും, ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം.
എന്ന്കുറ്റവാളി” .
കത്ത് വായിച്ച് ആശ്ചര്യപ്പെട്ട മേരി ആദ്യം എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചു നിന്നെങ്കിലും പിന്നീട് കള്ളനോട് ക്ഷമിച്ചു.
മേരിയുടെ ഭര്‍ത്താവ് ജോസഫിന് പെരിക്കല്ലൂര്‍ അങ്ങാടിയില്‍ തുണിക്കട ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് മരിച്ചു. അന്നെന്താണ് മോഷ്ടിച്ചതെന്ന് കത്തില്‍ പറയുന്നില്ല. അയച്ച ആളുടെ ഒപ്പുമാത്രമാണ് കത്തിലുള്ളത്.