പോ​ലീ​സ് ച​മ​ഞ്ഞു യു​വ​തി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മം; 4 പേ​ർ അ​റ​സ്റ്റി​ൽ


തി​ല്ല​ങ്കേ​രി: പോ​ലീ​സ് ച​മ​ഞ്ഞു യു​വ​തി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​ല്ല​ങ്കേ​രി ടൗ​ണി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം.

തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​ക​ളാ​യ സു​വി​ൻ (26), വൈ​ഷ്ണ​വ് ( 24), അ​ഭി​ഷേ​ക് (25), മി​ഥു​ൻ (26) എ​ന്നി​വ​രെ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ല്ല​ങ്കേ​രി ടൗ​ണി​ൽ വ​ച്ച് ത​ന്നെ പോ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ നാ​ലു യു​വാ​ക്ക​ൾ ബ​ല​മാ​യി ത​ട​ഞ്ഞു​വെ​ച്ചു ബാ​ഗ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് യു​വ​തി മു​ഴ​ക്കു​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു​പേ​രും പി​ടി​യി​ലാ​കു​ന്ന​ത്.

Related posts

Leave a Comment