പോളണ്ടിൽ ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധൂം-2 ലെ രംഗത്തിന് സമാനമായ രീതിയിൽ ഒരു മോഷണം. മാളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന വ്യത്യസ്തമായ ശൈലി സോഷ്യൽ മീഡിയയിൽ കാണുന്നതാണ്.
എന്നാൽ ഇവിടെ മാൾ അടയ്ക്കുന്നതുവരെ കള്ളൻ ഒരു പ്രതിമ പോലെ നിന്നു. മാൾ പൂർണ്ണമായും ശൂന്യമായിരിക്കുകയും കടകളെല്ലാം അടഞ്ഞ് കിടക്കുകയും ചെയ്തപ്പോൾ മോഷ്ടാവ് തന്റെ ജോലി നിർവഹിക്കുകയും ഒരു ജ്വല്ലറി കവർച്ച നടത്തുകയും ചെയ്തു.
ഇതിൽ തൃപ്തരാകാതെ വന്നപ്പോൾ അയാൾ കൂടുതൽ സാധനങ്ങൾ മോഷ്ടിക്കാൻ രണ്ടാം തവണയും മാളിൽ എത്തിയതായി പോലീസ് പറഞ്ഞു.
‘മാളിനുള്ളിൽ നിന്ന് അത്താഴം കഴിച്ചതിന് ശേഷം അയാൾ കുറച്ച് വസ്ത്രങ്ങൾ മോഷ്ടിച്ചു. പക്ഷേ രണ്ടാം തവണ ഭാഗ്യം അവനെ അനുകൂലിച്ചില്ല. മാൾ ഗാർഡ് അവനെ കണ്ടു,’ സംഭവത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെ.
22 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് 10 വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും പോലീസ് പറഞ്ഞു.