ചാത്തന്നൂർ: രാത്രിയിൽ ദേശീയ പാതക്കരുകിൽ നിർത്തിയിട്ടിരുന്ന മിനിലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ മയക്കുമരുന്ന് സ്പ്രേ ചെയ്ത് മയക്കിയ ശേഷം മോഷണം. പതിനായിരത്തിലധികം രൂപയും രേഖകളും നഷ്ടപ്പെട്ടു.
ദേശീയ പാതയിൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് എതിർവശം വാഹനം നിർത്തിയിട്ട് ഉറങ്ങുമ്പോഴായിരുന്നു മോഷണം. ഇന്നലെ പുലർച്ചേ മൂന്ന് മണിയോടെയായിരുന്നു സംഭവം.ഡ്രൈവർ ചാലക്കുടി സ്വദേശി സുനേഷിന്റെ ലൈസൻസ്, എടിഎം കാർഡ്, ആധാർ കാർഡ്, പതിനായിരത്തി അഞ്ഞൂറു രൂപ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
നിലമ്പൂരിൽ നിന്നും ഫർണിച്ചറുകളുമായി തിരുവനന്തപുരത്ത് പോയ ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. പുലർച്ചേ 12.45 ന് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് എതിർവശം വാഹനം നിറുത്തി ഡോർ ലോക്ക് ചെയ്യുകയുംഡോറിൻ്റെ ഗ്ലാസ് ഉയർത്തിവച്ച ശേഷം ഉറങ്ങുകയായിരുന്ന ഡ്രൈവർ 2.30 ന് മൊബൈലിൽ അലാറം കേട്ടതിനെ തുടർന്ന് ഉണരുകയും ഒരു മണിക്കൂർ കഴിഞ്ഞ് പോകാമെന്ന ഉദ്ദേശത്തിൽ അലാറം ഓഫാക്കി വീണ്ടും ഉറങ്ങുകയായിരുന്നു.
ഈ സമയത്തെല്ലാം പേഴ്സും രേഖകളും പണവും പോക്കറ്റിലും വാഹനത്തിൻ്റെ ബോക്സിലുമായി ഉണ്ടായിരുന്നു. അതിന് ശേഷമാണ് മോഷണം നടന്നത്.
മയക്കാൻ ഉപയോഗിക്കുന്ന ഏതോ ദ്രാവകം സ്പ്രേ ചെയ്തത് കൊണ്ടാകാം ഏഴ് മണിക്ക് ശേഷമാണ് ഡ്രൈവർ ഉണർന്നത്. ഉണർന്നപ്പോൾ തല കറക്കവും ശരീരത്തിനു ബുദ്ധിമുട്ടും അനുഭവപ്പെട്ടു.
ചാത്തന്നൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് സമീപത്തെ ക്യാമറകൾ പരിശോധിക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും രാത്രിയിൽ ഈ ഭാഗത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും മൊബൈലും പേഴ്സും കവർച്ച പോയിരുന്നു. ഈ ഭാഗങ്ങളിൽ നിറുത്തി ഇട്ടിരിക്കുന്ന വാഹനങ്ങള