തിരുവനന്തപുരം: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കു പോലീസ് മൈക്ക് നൽകിയ തൃശൂർ റേഞ്ച് ഐജി എം.ആർ അജിത് കുമാറിനു മണ്ഡല- മകരവിളക്കു കാലത്തെ ആദ്യ രണ്ടു ഘട്ടങ്ങളിൽ സുരക്ഷാ ചുമതലയില്ല.
പോലീസ് വിന്യാസം പൂർത്തിയായപ്പോൾ മണ്ഡല കാലം തുടങ്ങുന്ന നവംബർ 16 മുതൽ 30 വരെ നിലയ്ക്കൽ പന്പയുടെ ചുമതല എറണാകുളം റേഞ്ച് ഐജിക്കും സന്നിധാനത്തിന്റെ ചുമതല അഡ്മിനിസ്ട്രേഷൻ ഐജിക്കുമാണ്. നവംബർ 30 മുതൽ ഡിസംബർ 15 വരെ നിലയ്ക്കൽ, പന്പയുടെ ചുമതല ഇന്റലിജൻസ് ഐജിക്കും സന്നിധാനത്തിന്റെ ചുമതല കണ്ണൂർ റേഞ്ച് ഐജിക്കുമാണ്.
ഡിസംബർ 15 മുതൽ 30 വരെയുള്ള മൂന്നാംഘട്ടത്തിൽ തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു സന്നിധാനത്തിന്റെ ചുമതല നൽകിയിട്ടുണ്ട്. ഡിസംബർ 30 വരെ ജനുവരി 15 വരെ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് സന്നിധാനത്തിന്റെ ചുമതലയിലെത്തും.