ചേർത്തല: സാധനങ്ങൾ വാടകയ്ക്കു നൽകുന്നവരുടെ സേവനം അവശ്യ സർവീസാക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കഐസ്എച്ച്ജിഒ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയ സേവനങ്ങൾ നൽകുന്നവരെ ഹർത്താലിലും മറ്റും തടയുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരുടെ സേവനം അവശ്യ സർവീസാക്കിയാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സുനിൽ കറുകത്തറ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ഐസക് മാടവന സഹായധന വിതരണം നടത്തി. ഓട്ടോകാസ്റ്റ് ചെയർമാൻ കെ.എസ് പ്രദീപ്കുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സജികുമാർ കരീലക്കുളങ്ങര, പി. ഷംസുദീൻ, കോയാമു മലപ്പുറം, സലിം മുരുക്കുംമൂട്, ജോർജ് വയനാട് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സുനിൽ കറുകത്തറ-പ്രസിഡന്റ്, എസ്.കെ ബ്രദർ, കെ.എസ് നളിനാക്ഷൻ, ഈരേഴ ബാലൻ, രാജേഷ് കലവൂർ-വൈസ് പ്രസിഡന്റുമാർ, സജികുമാർ കരീലക്കുളങ്ങര-ജനറൽ സെക്രട്ടറി, താജുദീൻ, ദിലീപ് നീരാഴിത്തറ, ഉദയൻ കണ്ടല്ലൂർ, അന്പലപ്പുഴ സന്തോഷ്-ജോയിന്റ് സെക്രട്ടറിമാർ, ആർ.കെ രാധാകൃഷ്ണപിള്ള-ട്രഷറർ.