കായംകുളം: എല്‍ഡിഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികളാണന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്. എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പുത്തന്‍ വഴി തുറന്നതായും, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ രംഗങ്ങളിലും കേരളം മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.പ്രതിഭാഹരി എംഎല്‍എ അധ്യക്ഷയായി. എന്‍ സുകുമാരപിള്ള, ആര്.നാസര്‍, പ്രദീപ് കുമാര്‍, സുള്‍ഫിക്കര്‍ മയൂരി, കെ.സുരേന്ദ്രന്, എം.എ.അലിയാര്, എ.ഷാജഹാന്, എ.മഹേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.