ചേർത്തല: റേഷൻ കടകളിൽ തൂക്കത്തിലെ കൃത്യതയ്ക്കായി ഇ പോസ് ഉപകരണവുമായി ത്രാസുകളെ ബന്ധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സ്പെഷൽ കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളിലെ അഴിമതി ഇല്ലാതാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും. ഇതിന്റെ ഭാഗമായാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്. എല്ലാ റേഷൻ കടകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എസ്. സുരേന്ദ്രൻ, സന്തോഷ് കാരക്കാട്ട്, വർഗീസ് പാണ്ടനാട്, മധുസൂദനൻ, ഉദയകുമാർ ഷേണായി, കെ.ആർ ബൈജു, തുടങ്ങിയവർ പ്രസംഗിച്ചു.