ഇടുക്കി: തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച കേസില്‍ രണ്ടു പേര് പിടിയില്‍.കട്ടപ്പന പടികര ജോസഫിന്റെ ( അല്‍ഫോന്‍സാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവന്‍കുന്നില്‍ ജോബി ജോര്‍ജ് (30), തൂക്കുപാലം മേലാട്ട് പ്രവീണ്‍ ജോസ് എന്നിവരാണു പിടിയിലായത്.
ജോസഫിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ജോബി കോടികള്‍ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉള്‍പ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ജോസഫ് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ സിഐ വിശാല്‍ ജോണ്സണ്, എസ്ഐ മാരായ സജിമോന്‍ ജോസഫ്, ഷംസുദ്ദീന്, എസ്സിപിഒ മാരായ ഷിബു, പി.ജെ.സിനോജ്, ജോബിന് ജോസ് , സിപിഒ വി.കെ.അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രവീണ്‍ മുമ്പ് പുളിയന്മലയില്നിന്ന് ഏലയ്ക്ക സ്റ്റോര്‍ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ്.