കോട്ടയം: കിണറ്റിൽ നിന്നു തിരയിളക്കവും പുകയും വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിൽ. കോട്ടയത്തിനു സമീപം വാരിശേരിയിൽ കുഴിക്കാട്ടിൽ ടിന്റോ ജോസഫിന്റെ വീടിന്റെ മുറ്റത്തെ കിണറ്റിലാണ് ഇന്നലെ മുതൽ തിരിയളിക്കം കണ്ടത്.
ഇന്നു രാവിലെ തിരയിളക്കവും പുകയും ഉയരുന്നതു കണ്ട് ആളുകൾ തടിച്ചു കൂടി. ഗാന്ധിനഗർ പോലീസും നഗരസഭ കൗണ്‍സിലർ ബിജു എസ്. കുമാറും സ്ഥലത്തെത്തി.
പരിശോധനയിൽ കിണറ്റിനുള്ളിൽ ഒരു മോട്ടോർ ഉണ്ടെന്നും നിലവിലെ മോട്ടോറിന്റെ കണക്ഷനിൽ നിന്ന് ഈ മോട്ടോറിലേക്ക് വൈദ്യുതി എത്തി മോട്ടോർ ചൂടായി വെള്ളം തിളച്ചതാണെന്നാണ് നിഗമനം.
കിണറ്റിൽ നിന്നു വെള്ളം എടുക്കുന്ന സമീപത്തെ വീട്ടിൽ നിന്നുമുള്ള കണക്ഷൻ ഓഫാക്കിയപ്പോൾ തിരയിളക്കം നിന്നു. സംഭവം അറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്ത് എത്തിയിരുന്നു.