വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് കൗതുകമായി കൂറ്റൻ തിരണ്ടിയെത്തി.
നാല് മീറ്ററോളം നീളവും 1600ൽപ്പരം കിലോ ഭാരവുമുള്ള ഭീമൻ തിരണ്ടിക്ക് 44000 രൂപ വിലയും കിട്ടി.
വിഴിഞ്ഞം സ്വദേശി വർഗീസിന്റെ വലയിലാണ് ഇന്നലെ രാവിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാന്റാ വർഗത്തിൽപ്പെട്ട തിരണ്ടി ഭീമൻ കുടുങ്ങിയത്.
കരയിലേക്ക് വലിച്ച് കൊണ്ടുവരുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയ തിരണ്ടി വലയിൽ കുടുങ്ങിക്കിടന്ന മോദമീനുകളെയും വലയെയും നശിപ്പിച്ചു.
ഏറെ സാഹസപ്പെട്ട് തീരത്ത് എത്തിച്ച മീനിനെ കാണാൻ ജനം തടിച്ച് കൂടി.തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായെത്തിയ വലിപ്പമേറിയെ തിരണ്ടിയെ ലേലംകൊള്ളാനും മത്സരമായെങ്കിലും വിഴിഞ്ഞം സ്വദേശി സഹായത്തിന് നറുക്ക് വീണു.
ഏഴ് മീറ്റർ വരെ വലിപ്പം വയ്ക്കുന്ന മാന്റാതിരണ്ടി വർഗത്തിലെ രണ്ടാമനാണ്. പവിഴപ്പുറ്റു മേഖലകളിൽ അധിവസിക്കുന്ന മാന്റകൾക്ക് ആവാസ കേന്ദ്രങ്ങൾ കുറഞ്ഞതോടെ പ്രജനനമില്ലാതെ വശംനാശഭീഷണിയിലായി.
സ്വന്തം സ്ഥലത്ത് നിന്ന് ആയിരം കിലോമീറ്റർ വരെ സഞ്ചരിച്ച് തിരിച്ചെത്താൻ ശേഷിയുള്ളവയാണ് ഇവയെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
സ്രാവുകളുടെയോ തിമിംഗലത്തിന്റെയോ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാകാം വലയിൽ കുടുങ്ങാൻ കാരണമെന്നും കരുതുന്നു.
2019ൽ 6000 കിലോമീറ്റർ വരെ സഞ്ചരിച്ച ഒരു തിരണ്ടിയെ കോസ്റ്റ റിക്കാ തീരത്ത് ഗവേഷകർ കണ്ടെത്തിയതായും പറയപ്പെടുന്നുഏഴ് മീറ്റർ വരെ വലിപ്പം വയ്ക്കുന്ന മാന്റാതിരണ്ടി വർഗത്തിലെ രണ്ടാമനാണ്.
പവിഴപ്പുറ്റു മേഖലകളിൽ അധിവസിക്കുന്ന മാന്റകൾക്ക് ആവാസ കേന്ദ്രങ്ങൾ കുറഞ്ഞതോടെ പ്രജനനമില്ലാതെ വശംനാശഭീഷണിയിലായി.
സ്വന്തം സ്ഥലത്ത് നിന്ന് ആയിരം കിലോമീറ്റർ വരെ സഞ്ചരിച്ച് തിരിച്ചെത്താൻ ശേഷിയുള്ളവയാണ് ഇവയെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
സ്രാവുകളുടെയോ തിമിംഗലത്തിന്റെയോ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാകാം വലയിൽ കുടുങ്ങാൻ കാരണമെന്നും കരുതുന്നു.
2019ൽ 6000 കിലോമീറ്റർ വരെ സഞ്ചരിച്ച ഒരു തിരണ്ടിയെ കോസ്റ്റ റിക്കാ തീരത്ത് ഗവേഷകർ കണ്ടെത്തിയതായും പറയപ്പെടുന്നു