റായ്പുർ: ചത്തീസ്ഗഡില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. റായ്പൂരിലെ തിക്രപാറ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ബ്രിജ്നഗറിലാണ് സംഭവം.
അസ്ലം (24), കഹ്കാഷ ബാനോ (22) എന്നിവരാണ് മരിച്ചത്. വിവാഹസത്ക്കാരം ആരംഭിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വരന്റെയും വധുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മുറിവുകളുണ്ട്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വരന് വധുവിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ചയാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇവർ വിവാഹസത്ക്കാരം തയാറാക്കിയത്. ചടങ്ങിനായി അവർ ഒരുങ്ങുന്നതിനിടെ മുറിക്കുള്ളിൽ നിന്നും വധുവിന്റെ നിലവിളി കേട്ട് വരന്റെ അമ്മ ഓടിയെത്തിയരുന്നു.
മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വിളിച്ചുവെങ്കിലും അകത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. ജനാല തുറന്ന് നോക്കിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് ബന്ധുക്കൾ കണ്ടത്.
തുടർന്ന് പോലീസെത്തി വാതിൽ തകർത്താണ് മുറിയുടെ അകത്ത് പ്രവേശിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും പോലീസ് കത്തി കണ്ടെടുത്തു.
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.