ശമ്പളം മേടിച്ചുകൊണ്ട് യാത്ര ചെയ്യാന്‍ സാധിച്ചാല്‍ അതിലും വലിയൊരു സന്തോഷം മറ്റെന്തെങ്കിലുമുണ്ടോ. എന്നാലിതാ അഞ്ചു പൈസ ചെലവില്ലാതെ ലോകം മുഴുവന്‍ ചുറ്റിനടന്ന് കാഴ്ചകാണുന്നതിന് അത്യാകര്‍ഷകമായ ശമ്പളത്തോടുകൂടി ഒരു കമ്പനി ജോലി വാഗ്ദാനം ചെയ്യുന്നു. 6,50,000 രൂപ ശമ്പളത്തോടുകൂടി സ്വപ്‌നസമാനമായ ഈ അവസരത്തിലേക്ക് അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി 2017 മാര്‍ച്ച് 30 ആണ്. ഇറ്റാലിയന്‍ കമ്പനിയായ തേഡ് ഹോം എന്ന ആഢംബര വെക്കേഷന്‍ ഹോം സ്റ്റേ കമ്പനിയാണ് ലോകം ചുറ്റി ഓരോ കാഴ്ചകളും കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.
തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് കമ്പനി അറിയിപ്പ് നല്‍കിയിരിക്കുന്നത്. ശമ്പളം, 10,000 യുഎസ് ഡോളറും. അതായത് ഏകദേശം 6,53,000 രൂപ. ലോകത്തെ ഏറ്റവും മികച്ച ജോലി എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ട്രാക്ട് പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നത്. മാര്‍ച്ച് 30ന് മുമ്പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കായിരിക്കും നിയമനം. ലോകത്തെ മികച്ച ഹോം സ്‌റ്റേകളില്‍ താമസിച്ചുകൊണ്ടാണ് യാത്ര നടത്തേണ്ടത്. ജോലി ഇതാണ്. ലോകം ചുറ്റി സഞ്ചരിച്ച് താമസിക്കുന്ന ഹോം സ്‌റ്റേകളിലെ നിങ്ങളുടെ അനുഭവങ്ങള്‍ മികച്ച രീതിയില്‍ എഴുതി മികച്ച ഫോട്ടോകളും ചേര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക. ഭംഗിയും ആകര്‍ഷകവുമായ ഭാഷ, അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള കഴിവ്, ഫോട്ടോഗ്രഫിയിലുള്ള വൈദഗ്ധ്യം,സോഷ്യല്‍മീഡിയ പരിജ്ഞാനം, ബ്ലോഗെഴുത്തില്‍ മുന്‍പരിചയം എന്നിവയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍.
ലോകത്തിലെവിടെയുള്ളവര്‍ക്കും അപേക്ഷിക്കാം. അന്താരാഷ്ട്ര സഞ്ചാരം നടത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മൂന്നു മാസത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് ജോലി. ഹോട്ടല്‍ മേഖലയെക്കുറിച്ചും ആഗോളടൂറിസത്തെക്കുറിച്ചുമുള്ള അറിവും പരിഗണിക്കും. അപേക്ഷിക്കുന്നവര്‍ക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം. പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരിക്കരുത്. യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുള്ളവരായിരിക്കരുത്. താത്പര്യമുണ്ടെങ്കില്‍ ഒപ്പം ഒരാളെ കൊണ്ടുപോകുന്നതിനും തടസമില്ല. എന്നാല്‍ അയാളുടെ ചെലവ് കമ്പനി വഹിക്കുന്നതല്ല. നിങ്ങള്‍ എന്തുകൊണ്ട് ഈ ജോലിക്ക് അനുയോജ്യരായി നിങ്ങള്‍ എന്തുകൊണ്ട് ഈ ജോലി തെരഞ്ഞെടുത്തു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും അപേക്ഷയോടൊപ്പം അയയ്‌ക്കേണ്ടതാണ്. കമ്പനിയുടെ മെയിലിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്. വീഡിയോ ഉള്‍പ്പെടുത്താത്ത അപേക്ഷകള്‍ നിരസിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. [email protected] എന്ന മെയില്‍ ഐഡിയിലേക്ക് മാര്‍ച്ച് 30ന് മുമ്പായി ബയോഡേറ്റയും വീഡിയോയും അയക്കണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.