തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ൽ ലോ​ണി​ല്ല;​കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​ഡി​എ​സ്

കു​ടും​ബ​ശ്രീ​യു​ടെ തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സി​ഡി​എ​സി​ന്‍റെ ഭീ​ഷ​ണി.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 10 വ​രെ​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ സ്കൂ​ളി​ലേ​ക്ക് ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഭീ​ഷ​ണി സ​ന്ദേ​ശം വാ​ട്സ്അ​പ്പ് ഗ്രൂ​പ്പി​ൽ പ്ര​ച​രി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ വാ​ട്സ്അ​പ്പ് ഗ്രൂ​പ്പി​ലാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​തി​ന്‍റേ​താ​യ ഭ​വി​ഷ്യ​ത്ത് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​ന്ദേ​ശം അ​യ​ച്ച​ത്.

അം​ഗ​ങ്ങ​ൾ ക്ലാ​സി​നു വ​ന്നി​ല്ലെ​ങ്കി​ൽ ലോ​ണി​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും വ​രു​മ്പോ​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അം​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ക്ലാ​സി​ൽ വ​രാ​ത്ത ആ​ളു​ക​ളു​ടെ പേ​ര് നോ​ട്ട് ചെ​യ്ത് വെ​ക്കു​മെ​ന്നും ബാ​ങ്കി​ൽ ലോ​ണി​ന് വ​രു​മ്പോ​ൾ ഒ​പ്പി​ട്ട് ത​രി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment