കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയുടെ രേഖാ ചിത്രം ഇന്നു പോലീസ് തയാറാക്കും. മോഷണം നടന്നു നാലു ദിവസം പിന്നിടുന്പോഴും പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞട്ടില്ല. രേഖാ ചിത്രം പുറത്തു വിട്ടു പ്രതിയെ പിടികൂടാമെന്നാണു പോലീസ് കണക്കുകൂട്ടുന്നത്.
മങ്കി ക്യാപ് ധരിച്ചാണ് മഷ്്ടാവ് ക്ഷേത്രത്തിനുള്ളിൽ കടന്നത്. ക്ഷേത്ര മതിലിനു പുറത്തു നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കാണിക്ക വഞ്ചി തകർത്തു മോഷണം നടത്തിയത്. ത്രത്തെക്കുറിച്ചും സമീപ പ്രദേശങ്ങളെക്കുറിച്ചും വ്യക്തമായ അറിവുള്ള ആളാണെന്നും ദിവസങ്ങൾ ഇവിടെ നിരീക്ഷണം നടത്തിയതിനു ശേഷമാണ് മോക്ഷണത്തിനു പദ്ധതി തയാറാക്കിയതെന്നും പോലീസ് തെളിവെടുപ്പ് സമയത്തു പറഞ്ഞിരുന്നു.
തുടർന്നു ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ മോക്ഷണവുമായി ബന്ധപ്പെട്ടു മുന്പ് അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എങ്കിലും കൃത്യമായ വിവിരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവിരങ്ങളും പോലീസ് ശേഖരിച്ചു വരുന്നുണ്ട്.