കുമരകം: കഴിഞ്ഞ ദിവസം ഇടഞ്ഞ് മൂന്നു മണിക്കൂർ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ തിരുനക്കര ശിവനെ കാണാൻ ഇന്നലെ നാട്ടുകാരുടെ തിരക്ക്. ശാന്തനും ദുഃഖിതനുമായ ആന ഇന്നലെ തീറ്റ എടുക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മടി കാണിച്ചു.
ചട്ടക്കാരൻ വിക്രവുമായി മൂന്നാഴ്ച മാത്രമാണ് പരിചയമെങ്കിലും വിക്രമിന്റെ വേർപാടിൽ ആന ദുഖിതനാണെന്നാണ് വിലയിരുത്തൽ. പാന്പാടി സ്വദേശിയും ഏഴു മാസം മുന്പ് വരെ ആനയുടെ പാപ്പാനും ആയിരുന്ന മനോജ് 10 വർഷം ശിവന്റെ പരിപാലകനായിരുന്നു.
ശിവൻ ശല്യക്കാരനല്ലെന്നും വല്ലപ്പോഴും പിണങ്ങുന്ന സ്വഭാവമുണ്ടെങ്കിലും കുറച്ചു സമയത്തിനു ശേഷം സ്നേഹത്തോടെ സമീപിച്ചാൽ ഇണങ്ങുമെന്നുമാണ് പാപ്പാന്മാരുടെ അഭിപ്രായം. ഇന്നലെ രാവിലെ വനം വകുപ്പിലെ ഡോക്ടർ ശശീന്ദ്രൻ പരിശോധിക്കുകയും രക്ത സാന്പിൾ ശേഖരിക്കുകയും ചെയ്തു ആനയ്ക്കു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
ഇതുവരെ ശിവൻ ആരുടെയും മരണത്തിന് കാരണക്കാരനായിട്ടില്ലെന്നും വിക്രമിന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ആന പ്രേമികൾ പറയുന്നത് ഇപ്പോൾ ഒന്നാം പാപ്പാനായ തിരുവനന്തപുരം സ്വദേശി ശിവൻകുട്ടി ആന ഇടഞ്ഞതിനു ശേഷം ആനയുടെ അരികിൽ എത്തിയില്ലെന്നും ആക്ഷേപമുണ്ട്.