ചെങ്ങന്നൂർ: തമിഴ്നാട് തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ വൻ കവർച്ചസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. തൃശിനാപ്പള്ളി തിരുവാരന്തൂർ ,ശെൽവപുരം ഡോർ നന്പർ 44 വിജയി (30) നെയാണ് ഇന്നലെ ചെങ്ങന്നൂർ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റു ചെയ്തത്. ആന്ഡ്രാ പ്രദേശിൽ നിന്നും ശബരിമല ദർശനത്തിന് എത്തിയ 30 അംഗ തീർഥാാടകരിൽ മോനു ഗോലു ഹർഷ വർധന റെഡ്ഡിയുടെ 20000 രൂപാ വിലവരുന്ന രണ്ടു സ്മാർട്ട് ഫോണുകളും, 42000 രൂപയും, രാംനാഥ് രാഞ്ചിലയ്യയുടെ 12000 രൂപാ വിലവരുന്ന രണ്ടു വാച്ചുകളുമാണ് മോഷ്ടിച്ചത്. 19 ന് പുലർച്ചെ അഞ്ചോടെയായിരുന്നു് മോഷണമെന്ന് അയ്യപ്പഭക്തർ നൽകിയ പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച് പോലീസ് പറയുന്നത്: ഭക്തർക്കായുള്ള റെയിൽവേയുടെ പിൽഗ്രിം സെന്ററിൽ വിശ്രമിക്കുകയായിരുന്നു ആന്ധ്രയിൽ നിന്നെത്തിയ സംഘം .അവരുടെ കൂട്ടത്തിൽ സ്വാമിമാരുടെ വേഷവിധാനത്തോട് ആറംഗമോഷണ സംഘവും കൂടുകയായിരുന്നു. അയ്യപ്പസംഘത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചറിഞ്ഞ കള്ള·ാർ 19 ന്പുലർച്ചെ അഞ്ചോടുകൂടി അയ്യപ്പഭക്തർ കുളിക്കുന്നതിനായി പോയ തക്കത്തിനാണ് ഇവരുടെ പണവും മൊബൈലും, മറ്റു മടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞത്.
ഈ സമയം സിസി ടിവി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു. മോഷണം സംബന്ധിച്ച അയ്യപ്പഭക്തർ നൽകിയപരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസിന് ഇവരുടെ ഫോട്ടോയടക്കം അലർട്ട് മെസേജ് നൽകിയിരുന്നു. ഇതേത്തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കറങ്ങി നടന്ന (വിജയ് ) യെ പോലീസ് വളഞ്ഞ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത ഇയാളിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തു.
ഇയാളുടെ കൂടെയുണ്ടായിരുന്ന ദാസൻ, വിജയൻ എന്നിവരുൾപ്പെടുന്ന അഞ്ചംഗ സംഘം കായംകുളത്തു നിന്നും പുനലൂർ വഴി കടന്നുകളഞ്ഞതായി പ്രതി വിജയ് പറഞ്ഞു. എസ്ഐ എസ്.വി ബിജു, അഡീഷണൽ എസ്ഐമാരായ അജിത്, പ്രേംജിത്ത്, പ്രിജിൽ രാജ്, എടത്വ സ്റ്റേഷനിൽ നിന്നും എത്തിയ ബാലകൃഷ്ണൻ, വനിത സിവിൽ പോലീസ് ആഫീസർ സജിമോൾ ഏ.സി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.തമിഴ് നാട്ടിലേക്ക് മുങ്ങിയ മോഷണസംഘത്തെ പിടികൂടുവാനായി ചെങ്ങന്നൂരിൽ നിന്നുംപോലീസ് സംഘം ഇന്നലെ വൈകുന്നേരം തമിഴ്നാട്ടിലേക്ക് തിരിച്ചതായി എസ്ഐ എസ്.വി ബിജു പറഞ്ഞു.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി തീർത്ഥാടനത്തിനെത്തിയ അയ്യപ്പഭക്തരുടെ പണവും മറ്റും സാമഗ്രികളും അപഹരിക്കുന്നതിന് പ്രത്യേക സംഘം തമിഴ്നാട്ടിൽ നിന്നുമെത്തി തന്പടിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.