പത്തനംതിട്ട: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ തിങ്കളാഴ്ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പന്തളം സ്രാന്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ ശിരസിലേറ്റി കാൽനടയായി ശബരിമലയിൽ എത്തിക്കുന്നത്.
പന്തളം വലിയതന്പുരാൻ പി. രാമവർമരാജയുടെ പ്രതിനിധിയായി ഉത്രംനാൾ പ്രദീപ് കുമാർ വർമയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.30നു തിരുവാഭരണങ്ങൾ കൊട്ടാരത്തിൽനിന്ന് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് തിരുവാഭരണങ്ങൾ ദർശിക്കാനുള്ള സൗകര്യമുണ്ടാകും. പതിനനഞ്ചിനാണു മകരവിളക്ക്.
പരന്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്കു വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്കു ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്നു തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും.
തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചു വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിർവഹിക്കുന്നതിനായി തിരുവല്ല ഭൂരേഖ തഹസിൽദാർ കെ. ശ്രീകുമാറിനെ നിയോഗിച്ചു ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് എസിപി കെ. സുരേഷിനാണു തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷാ ചുമതല. സായുധ പോലീസിന്റെ നിയന്ത്രണത്തിലാണു പന്തളം മുതൽ സന്നിധാനം വരെയും തിരികെയുമുള്ള യാത്ര. 2005 മുതൽ കെ. സുരേഷാണു തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷാ ചുമതല നിർവഹിക്കുന്നത്.
ബരിമല: മകരവിളക്ക് തിരക്കു നിയന്ത്രിക്കുന്നതിനായി സന്നിധാനത്തും പരിസരത്തും നിയോഗിക്കാനുള്ള കൂടുതൽ പോലീസ് സേന തിങ്കളാഴ്ച രാവിലെ ചുമതലയേൽക്കും. 200 പോലീസുകാരെയാണു പുതുതായി തിരക്കു നിയന്ത്രിക്കുന്ന ജോലികൾക്കു മാത്രമായി നിയോഗിക്കുക. രണ്ടു ഡിവൈഎസ്പിമാർ, മൂന്നു സിഐമാർ, 16 എസ്ഐമാർ എന്നിവരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.