തി​രു​വ​ല്ല​യി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വം; ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം, മ​രി​ച്ച ദ​മ്പ​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു

തി​രു​വ​ല്ല: വേ​ങ്ങ​ലി​ല്‍ പ​ള്ളി​ക്ക് സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ച് മ​രി​ച്ച ര​ണ്ടു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു. തി​രു​വ​ല്ല തു​ക​ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ രാ​ജു തോ​മ​സ്, ഭാ​ര്യ ലൈ​ജി തോ​മ​സ് എ​ന്നി​വ​രാ​ണെ​ന്ന് കൗ​ൺ​സി​ല​ർ റീ​ന പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യാ​ണ് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​റി​ന് എ​ങ്ങ​നെ​യാ​ണ് തീ ​പി​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

പെ​ട്രോ​ളിം​ഗി​ന് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കാ​ർ ക​ത്തു​ന്ന​ത് ആ​ദ്യ​മാ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി അ​ർ​ഷാ​ദ് പ​റ​ഞ്ഞു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment