കോട്ടയം: സമ്പന്ന വിഭാഗത്തിന്റെ കിട്ടാക്കടം എഴുതിത്തള്ളിയ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരില്‍നിന്ന് പിടിച്ചെടുത്ത തുകയുടെ പത്തുശതമാനം വിനിയോഗിച്ച് കടക്കെണിയിലായവരുടെ വിദ്യാഭ്യാസവായ്പയുടെ നാലുലക്ഷം രൂപ വരെയുള്ള തുക എഴുതിത്തള്ളണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. എഡ്യൂക്കേഷന്‍ ലോണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ഷാജി തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് നാരായണന് പള്ളിക്കത്തോട്, ജനറല്‍സെക്രട്ടറി ടി.കെ.അജീഷ്, ട്രഷറര്‍ സോമന് ആശാരിപറമ്പില്‍, അന്നമ്മ ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
അങ്ങനെയല്ലേ വേണ്ടത്..! പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ 10ശതമാനം കൊണ്ട് വിദ്യാഭ്യാസവായ്പയ എഴുതിതള്ളണം
