കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരൻ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സുധാകരന് മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു.
കോണ്‍ഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം. നിലവിൽ സുധാകരനു മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കേരളത്തിലെ യുഡിഎഫിന്റെ ദയനീയ തോൽവിക്കു പിന്നാലെയാണ് തിരുവഞ്ചൂറിന്റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്.